കോഴിക്കോട്- സ്കൂട്ടറിലെത്തിയ സംഘം സ്വകാര്യ ബാങ്ക് ജീവനക്കാരില്‍ പണം തട്ടിയെടുത്തു. 40 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കോഴിക്കോട് പന്തീരാങ്കാവിലാണ് സംഭവം. ഇസാഫ് ബാങ്ക് ജീവനക്കാരനായ അരവിന്ദനാണ് കവര്‍ച്ചക്ക് ഇരയായത്. പണം തട്ടിപ്പറിച്ച ശേഷം പ്രതികള്‍ കറുത്ത ജൂപ്പീറ്ററില് കയറി രക്ഷപ്പെട്ടു.
ഉച്ചക്ക് ഒരു മണിയോടെ പന്തീരാങ്കാവ് റോഡില്‍ നിന്ന് മാങ്കാവിലേക്കുള്ള റോഡില്‍ വെച്ചാണ് കവര്‍ച്ച നടന്നത്. ബാങ്ക് സ്റ്റാഫായ അരവിന്ദന്റെ കയ്യില്‍ നിന്ന് കറുത്ത നിറത്തിലുള്ള പണം അടങ്ങുന്ന ബാഗ് തട്ടിയെടുക്കുകയായിരുന്നു. ഷിബിന്‍ ലാല്‍ എന്നയാളാണ് കവര്‍ച്ച നടത്തിയതെന്നാണ് വിവരം. കറുത്ത നിറം അടങ്ങിയിട്ടുള്ള ടി ഷര്‍ട്ടും മഞ്ഞ നിറത്തിലുള്ള റെയിന്‍കോട്ടും ധരിച്ചതായി പോലീസ് അറിയിച്ചു
updating…
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group