Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, June 27
    Breaking:
    • സൗദി യാത്രക്കാർ ശ്രദ്ധിക്കുക: 40,000 റിയാലിൽ അധികമുണ്ടെങ്കിൽ കസ്റ്റംസിന് മുന്നിൽ വെളിപ്പെടുത്തണം
    • ആദ്യം ‘മേത്തച്ചി’യാക്കി, പിന്നെ ‘ജിഹാദി’യാക്കി; ജനപ്രതിനിധി മുതൽ മഹാനടൻ വരെ സ്വഭാവഹത്യ ചെയ്തു-അൻസിബ ഹസൻ
    • മയക്കുമരുന്ന് ലഹരിയില്‍ യുവതി അടക്കം രണ്ടംഗ സംഘം അറസ്റ്റില്‍
    • ഇറാൻ അനുകൂല ബാനറുകളുമായി ബന്ധമില്ലെന്ന് ഹിസ്ബുള്ള
    • ഇറാനുമായുള്ള ധാരണാപത്രം യു.എസിന്റെയും ഇസ്രായിലിന്റെയും പരാജയപ്രഖ്യാപനം; ഹിസ്ബുള്ള​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    കോഴിക്കോട് ഹജ് എംബാർക്കേഷൻ കേന്ദ്രം ഭീഷണിയിൽ; അപേക്ഷകർ കുറയുന്നു

    നിലവിൽ എയർ ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് കോഴിക്കോട് വഴിയുള്ള വിമാനങ്ങളുടെ ടെൻഡറിൽ പങ്കെടുക്കുന്നത്
    ഇസ്ഹാഖ് നരിപ്പറ്റBy ഇസ്ഹാഖ് നരിപ്പറ്റ04/08/2025 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Calicut airport
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം– വിമാന ടിക്കറ്റ് നിരക്ക് കൂടിയതിനാൽ കോഴിക്കോട് വിമാനത്താവളം വഴിയുള്ള ഹജ് അപേക്ഷകരുടെ എണ്ണത്തിൽ വൻ ഇടിവ്. ഹജ് കമ്മിറ്റിയുടെ അപേക്ഷാ സമർപ്പണം അവസാനിക്കാൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആകെ 22752 അപേക്ഷകരിൽ മൂവായിരത്തിൽ താഴെ ആളുകൾ മാത്രമാണ് കോഴിക്കോട് തിരഞ്ഞെടുത്തിരിക്കുന്നത്. കൊച്ചി, കണ്ണൂർ എന്നിവയാണ് കേരളത്തിലെ മറ്റു രണ്ട് ഹജ് എംബാർക്കേഷൻ പോയിന്റുകൾ.

    2024 മുതലാണ് കോഴിക്കോട് വിമാനത്താവളം വഴി പോകുന്ന തീർഥാടകർ യാത്രാ നിരക്കിൽ വിവേചനം നേരിടേണ്ടി വന്നത്. ആ വർഷം കണ്ണൂർ, കൊച്ചി വിമാനത്താവളെ അപേക്ഷിച്ച് 35000 രൂപയാണ് കോഴിക്കോട് വഴി പോകുന്നവർ അധികം നൽകേണ്ടി വന്നത്. എന്നിട്ടും 10515 പേർ കോഴിക്കോട് വിമാനത്താവളം വഴിയാണ് യാത്ര ചെയ്തത്. 2025ൽ ഇത് പകുതിയായി കുറഞ്ഞു. ഈ വർഷവും വിമാന ടിക്കറ്റിന് 41000 രൂപ അധികം നൽകിയാണ് തീർഥാടകർ യാത്ര ചെയ്തത്. അടുത്ത വർഷവും സമാന സ്ഥിതിയുണ്ടാകുമോയെന്ന ആശങ്കയാണ് ഇത്തവണ കോഴിക്കോട് അപേക്ഷിക്കുന്നവരുടെ എണ്ണം വൻ തോതിൽ കുറയാൻ കാരണമായത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നിലവിൽ എയർ ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് കോഴിക്കോട് വഴിയുള്ള വിമാനങ്ങളുടെ ടെൻഡറിൽ പങ്കെടുക്കുന്നത്. വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി ഇല്ലാത്തതാണ് പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണം. ഇടത്തരം വിമാനങ്ങൾ ഉപയോഗിച്ച് കോഴിക്കോട് നിന്ന് സർവീസ് തുടങ്ങാൻ സൗദി എയർലൈൻസ് ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. അവർ കൂടി ടെൻഡറിൽ പങ്കെടുത്താൽ വിമാന ടിക്കറ്റ് നിരക്ക് കുറയും. അല്ലെങ്കിൽ ഇത്തവണ അപേക്ഷകൾ കുറഞ്ഞതുപോലെ സംഭവിക്കുകയാണെങ്കിൽ ഹജ് എംബാർക്കേഷൻ പോയിന്റ് എന്ന നിലയിൽ കോഴിക്കോടിന്റെ നിലനിൽപ്പു തന്നെ ഭീഷണിയിലാവും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Haj 2026 Haj Embarkation Kozhikode airport ticket rate
    Latest News
    സൗദി യാത്രക്കാർ ശ്രദ്ധിക്കുക: 40,000 റിയാലിൽ അധികമുണ്ടെങ്കിൽ കസ്റ്റംസിന് മുന്നിൽ വെളിപ്പെടുത്തണം
    26/06/2026
    ആദ്യം ‘മേത്തച്ചി’യാക്കി, പിന്നെ ‘ജിഹാദി’യാക്കി; ജനപ്രതിനിധി മുതൽ മഹാനടൻ വരെ സ്വഭാവഹത്യ ചെയ്തു-അൻസിബ ഹസൻ
    26/06/2026
    മയക്കുമരുന്ന് ലഹരിയില്‍ യുവതി അടക്കം രണ്ടംഗ സംഘം അറസ്റ്റില്‍
    26/06/2026
    ഇറാൻ അനുകൂല ബാനറുകളുമായി ബന്ധമില്ലെന്ന് ഹിസ്ബുള്ള
    26/06/2026
    ഇറാനുമായുള്ള ധാരണാപത്രം യു.എസിന്റെയും ഇസ്രായിലിന്റെയും പരാജയപ്രഖ്യാപനം; ഹിസ്ബുള്ള​
    26/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.