കോട്ടക്കല്‍: ബഹ്റൈനില്‍ നിന്ന് നാട്ടിലേക്കുള്ള വിമാന യാത്രക്കിടെ പുത്തനത്താണി ആതവനാട് പുന്നത്തല നായ്യത്തൂര്‍ മുഹമ്മദ് അഫ്‌സല്‍ (27) നിര്യാതനായി. ചൊവ്വാഴ്ച ഉച്ചക്ക് വിമാനത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ അഫ്‌സലിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറക്കിയ ശേഷം സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രണ്ട് മാസം മുമ്പാണ് അഫ്‌സല്‍ ബഹ്റൈനിലേക്ക് പോയത്. അവിടെ കോള്‍ഡ് സ്റ്റോറില്‍ ജീവനക്കാരനായി ജോലി ചെയ്തിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പനി ബാധിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍, ആരോഗ്യനിലയില്‍ പുരോഗതി കാണാത്തതിനാല്‍ കൂടുതല്‍ ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. പിതാവ്: മുഹമ്മദ്. മാതാവ്: ആമിന. സഹോദരിമാര്‍: ഹാജറ, തസ്‌നീമ, ഉമ്മുകുല്‍സു.