Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, July 31
    Breaking:
    • ധർമ്മസ്ഥലത്തെ പരിശോധനയിൽ നിർണ്ണായക വെളിപ്പെടുത്തൽ; അസ്ഥികൂടങ്ങള്‍ കണ്ടെത്തി
    • ദൈവനിന്ദ: മാധ്യമപ്രവർത്തകന് രണ്ടു വർഷം കഠിന തടവ്
    • കന്യാസ്ത്രീകളും മാവോഭീകരരുമായി ബന്ധമുണ്ടെന്ന് ശശികല; സംഘപരിവാറിനെ ആവശ്യം ക്രൈസ്തവർക്ക്
    • അമേരിക്കയും പാക്കിസ്ഥാനും എണ്ണ ഇടപാടിൽ ഒന്നാവുന്നു: ഇന്ത്യക്കും ഒരിക്കൽ എണ്ണ വിൽക്കുമെന്ന് ട്രംപ്
    • ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് കാനഡ; ഹമാസിനുള്ള പാരിതോഷികമെന്ന് ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    കൊച്ചി കപ്പലപകടം: കേസെടുത്ത് പൊലീസ്, കപ്പൽ കമ്പനി ഒന്നാം പ്രതി

    മത്സ്യത്തൊഴിലാളി സി. ഷാംജി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/06/2025 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Kochi ship accident
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി– കേരളാ തീരത്തിന് സമീപം അറബിക്കടലില്‍ ഉണ്ടായ കപ്പല്‍ അപകടത്തില്‍ കേസെടുത്ത് ഫോര്‍ട്ട് കൊച്ചി പോലീസ്. എം.എസ്.സി എല്‍സ കമ്പനി ഒന്നാം പ്രതിയും ഷിപ്പ് മാസ്റ്റര്‍ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തത്. മത്സ്യത്തൊഴിലാളി സി. ഷാംജി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മനുഷ്യ ജീവന് അപകടമുണ്ടാക്കും വിധം കപ്പല്‍ കൈകാര്യം ചെയ്‌തെന്നും പരിസ്ഥിതിക്കും മത്സ്യബന്ധനമേഖലക്കും നാശം ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് കേസ്.

    കപ്പല്‍ അപകടത്തില്‍ കേസെടുക്കേണ്ടെന്നും നഷ്ടപരിഹാരം വാങ്ങിയെടുക്കാമെന്നുമാണ് മുഖ്യമന്ത്രിയും സംസ്ഥാന ചീഫ് സെക്രട്ടറിയും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം സെക്രട്ടറിയും തമ്മിലുണ്ടായ ചര്‍ച്ചയില്‍ തീരുമാനിച്ചത്. സര്‍ക്കാറിന്റെ ഈ നിലപാടിനെ പ്രതിപക്ഷം അടക്കമുള്ളവര്‍ എതിര്‍ത്തിരുന്നു. വിഴിഞ്ഞം തുറമുഖവുമായി കപ്പല്‍ കമ്പനിക്ക് അടുത്ത ബന്ധം ഉള്ളതിനാല്‍ ബന്ധം മോശമാക്കേണ്ട എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്ന് പറയപ്പെടുന്നു. എന്നാൽ കപ്പൽ കമ്പനിക്കെതിരെ കേന്ദ്ര സര്‍ക്കാറാണ് കേസെടുക്കേണ്ടതെന്ന് തുറമുഖ വകുപ്പ് മന്ത്രി വാസവന്‍ അഭിപ്രായപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മേയ് 25നാണ് എം.എസ്.സി എല്‍സ-3 എന്ന ലൈബീരിയന്‍ കപ്പല്‍ കേരളാ തീരത്തിനടുത്ത് അപകടത്തില്‍പ്പെട്ടത്. സഹായത്തിനുള്ള സന്ദേശം കപ്പലില്‍ നിന്ന് ലഭിച്ച ഉടനെ കോസ്റ്റ് ഗാര്‍ഡും നാവികസേനയും സംഭവസ്ഥലത്തേക്ക് എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പക്ഷെ പ്രതികൂല കാലാവസ്ഥ കാരണത്താല്‍ കപ്പലിലെ കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. കപ്പലിലുണ്ടായിരുന്ന 640 കണ്ടെയ്‌നറുകളില്‍ 13 എണ്ണം അപകടകരമായ വസ്തുക്കള്‍ നിറച്ചവയാണെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കപ്പല്‍ പൂര്‍ണമായി മുങ്ങിയതോടെ സംസ്ഥാത്തിന്റെ തെക്കന്‍ തീരങ്ങളില്‍ പലയിടത്തായി കണ്ടെയ്‌നറുകള്‍ അടിഞ്ഞിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    MSC Elsa-3 POLICE CASE Ship accident
    Latest News
    ധർമ്മസ്ഥലത്തെ പരിശോധനയിൽ നിർണ്ണായക വെളിപ്പെടുത്തൽ; അസ്ഥികൂടങ്ങള്‍ കണ്ടെത്തി
    31/07/2025
    ദൈവനിന്ദ: മാധ്യമപ്രവർത്തകന് രണ്ടു വർഷം കഠിന തടവ്
    31/07/2025
    കന്യാസ്ത്രീകളും മാവോഭീകരരുമായി ബന്ധമുണ്ടെന്ന് ശശികല; സംഘപരിവാറിനെ ആവശ്യം ക്രൈസ്തവർക്ക്
    31/07/2025
    അമേരിക്കയും പാക്കിസ്ഥാനും എണ്ണ ഇടപാടിൽ ഒന്നാവുന്നു: ഇന്ത്യക്കും ഒരിക്കൽ എണ്ണ വിൽക്കുമെന്ന് ട്രംപ്
    31/07/2025
    ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് കാനഡ; ഹമാസിനുള്ള പാരിതോഷികമെന്ന് ട്രംപ്
    31/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version