മലപ്പുറം- മലപ്പുറം നഗരസഭ മുൻ വൈസ് ചെയർപേഴ്സണും ഡി.സി.സി മുൻ സെക്രട്ടറിയുമായ ഒട്ടുപാറപ്പുറം വീട്ടിൽ കെ എം ഗിരിജ (72) നിര്യാതയായി. പിതാവ്: പരേതനായ കെ പി ബാലകൃഷ്ണൻ നായരുടെയും പരേതയായ കെ.എം യാശോധര അമ്മയുടെയും പരേതനായ അനിൽ കുമാറിന്റെ ഭാര്യയുമാണ്.
ഇന്‍ഡിപ്പെന്‍ഡന്‍റ് ആര്‍ടിസ്റ്റ്സ് കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റ്, ജവഹര്‍ ബാലജനവേദി(ഇപ്പോളത്തെ മഞ്ച്)യുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററും ആയിരുന്നു. കെ.പി.ജി.ഡി കസ്തൂർഭാ വനിതാ ഗാന്ധിദർശൻവേദി മലപ്പുറം ജില്ലാ ചെയർപേഴ്സനായിരുന്നു. മഹിളാ കോൺഗ്രസിൻ്റെ മലപ്പുറം ജില്ലാ നേതൃത്വനിരയിലെ സജീവമുഖമായിരുന്നു കെ എം ഗിരിജ.
മകൻ : ജിതേഷ് ജി അനിൽ
സഹോദരങ്ങൾ പരേതനായ കെ എം ഗോവിന്ദരാജ്, കെ എം രാജലക്ഷ്മി, കെ എം സരള, കെഎം ജയശങ്കർ, പരേതനായ കെ എം ഗോപിനാഥൻ, കെ എം ഗീത. സംസ്കാരം നാളെ രാവിലെ 8 ന് വീട്ടുവളപ്പിൽ.