കോഴിക്കോട് – ഇടുക്കി രൂപതയ്ക്ക് പിന്നാലെ താമരശ്ശേരി രൂപതയിലും വിവാദ സിനിമയായ ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചു. ഇടവകകളിലെ കുടുംബ കൂട്ടായിമയിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. പരമാവധി പേര്‍ കാണണമെന്നും ചിത്രത്തിന്റെ ലിങ്ക് ഷെയര്‍ ചെയ്യണമെന്നും നിര്‍ദേശം നല്‍കി. ഇടുക്കി രൂപത സിനിമ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെയാണ താമരശ്ശേരി രൂപതയ്ക്ക് കീഴിലും പ്രദര്‍ശനം നടന്നത്. ചിത്രം ബോധവത്കരണത്തിന്റെ ഭാഗമായാണ് പ്രദര്‍ശിപ്പിച്ചതെന്ന് ഇടുക്കി അതിരൂപത മീഡിയ ഡയറക്ടര്‍ ജിന്‍സ് കാരക്കോട്ട് പറഞ്ഞിരുന്നു. ഇടുക്കി രൂപതയില്‍ 10 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്.
പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്ന ലൗ ജിഹാദ് ഉണ്ടെന്നും രൂപതയുടെ ഔദ്യോഗിക വിശദീകരണത്തില്‍ പറയുന്നു. അതില്‍ വര്‍ഗീയത കലര്‍ത്തുന്നതാണ് ആശയക്കുഴപ്പത്തിന് കാരണമെന്നും രൂപത പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group