Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, July 3
    Breaking:
    • കുതിപ്പ് തുടരാൻ അർജന്റീന; പ്രതീക്ഷകളോടെ കേപ് വേർദെ
    • വെല്ലുവിളി ഉയർത്താൻ ആഫ്രിക്കൻ കരുത്തർ, മറികടക്കാൻ കൊളംബിയയും ഓസ്ട്രേലിയയും
    • ടിസിഎല്ലിന്റെ ഫ്ലാഗ്ഷിപ്പ് X11L ഇനി ഖത്തറിൽ; എൽഇഡി ടിവികൾ പുറത്തിറക്കി മന്നായ് ഹോം
    • ഈ സമയത്ത് അമേരിക്കയും ഇസ്രായിലും പിഴവു വരുത്തിയാൽ കനത്ത പ്രത്യാഘാതമെന്ന് ഇറാൻ
    • അവസാനയാത്രയ്ക്കൊരുങ്ങി ഖമേനി: ഭൗതികശരീരം തെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ലയിലെത്തിച്ചു, സംസ്കാരം ജൂലൈ 9-ന്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    സംസ്ഥാന സ്കൂൾ കലോൽസവം: സ്വർണ്ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം

    എ. മുഹമ്മദ് ഷാഫിBy എ. മുഹമ്മദ് ഷാഫി07/01/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ക​ണ്ണൂ​രും, തൃ​ശൂ​രും ത​മ്മി​ൽ ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ട്ടം. 200 ഇനങ്ങളിലെ മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​ച്ച​പ്പോ​ൾ ക​ണ്ണൂ​രും തൃ​ശൂ​രും 854 പോയിന്റുമായി ഒപ്പത്തിനൊപ്പം കുതിക്കുന്നു. തൊട്ടുപിന്നാലെ പാലക്കാടും കോഴിക്കോടും മലപ്പുറവുമുണ്ട്. പാലക്കാട് 850 പോ​യി​ന്‍റും കോ​ഴി​ക്കോ​ടി​ന് 846 പോ​യി​ന്‍റു​ം മലപ്പുറം 825 പോയിന്റും നേടിയിട്ടുണ്ട്.

    സ്കൂ​ളു​ക​ളി​ൽ 65 പോ​യി​ന്‍റു​മാ​യി തി​രു​വ​ന​ന്ത​പു​രം കാ​ർ​മ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. പ​ത്ത​നം​തി​ട്ട എ​സ്‌​വി​ജി​വി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും ആ​ല​ത്തൂ​ർ ഗു​രു​കു​ലം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും 60 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കലോത്സവത്തിൽ നാടക, മിമിക്രി മത്സരങ്ങളിൽ ചലച്ചിത്ര സംവിധായകർ വിധികർത്താക്കളായത് സംബന്ധിച്ച് വിവാദവുമുയർന്നു. വിധികർത്താക്കളെ നിശ്ചയിക്കുന്നതിലെ മാനദണ്ഡം കൂടുതൽ കർശനമാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.

    നാടക മത്സരത്തിലും മിമിക്രിയിലും സംവിധായകൻ എം എ നിഷാദും മിമിക്രിയിൽ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗത്തിന്റെ മകനായ ചലച്ചിത്ര സംവിധായകൻ സോഹൻ സീനുലാലുമാണ് മാർക്കിട്ടത്. നാടക മത്സരത്തിൽ നിഷാദിനെ വിധികർത്താവാക്കിയതിനെതിരെ നാടക പ്രവർത്തകർ അമർഷം രേഖപ്പെടുത്തിയിരുന്നു. ഇന്ന് നടക്കുന്ന എച്ച് എസ് വിഭാഗം നാടകമത്സരത്തിലും നിഷാദിനെ വിധികർത്താവായി നിശ്ചയിച്ചിരുന്നുവെങ്കിലും പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് ഒഴിവാക്കുകയായിരുന്നുവെന്നാണ് സൂചന.

    ആദിവാസി, ഗോത്ര കലാരൂപങ്ങളുടെ മത്സരങ്ങളിലെ വിധികർത്താക്കൾക്ക് മറ്റുള്ളവയെ അപേക്ഷിച്ച് പ്രതിഫലം കുറവാണെന്ന ആക്ഷേപവും ഉയർന്നിരുന്നു. ഇക്കാര്യവും മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ പരിശോധിക്കുമെന്നാണ് സൂചന.

    എച്ച് എസ് വിഭാഗം ആൺകുട്ടികളുടെ മാപ്പിളപ്പാട്ട് വിധിനിർണയത്തിലും തർക്കമുയർന്നു. വിധികർത്താക്കൾക്ക് വേണ്ടത്ര യോഗ്യത ഇല്ലെന്നും മാപ്പിളപ്പാട്ടിന്റെ ശാസ്ത്രീയ വശങ്ങളിൽ ധാരണയില്ലെന്നും ആരോപിച്ച് അദ്ധ്യാപകരും മാതാപിതാക്കളും രംഗത്തെത്തി. 14 വിദ്യാർത്ഥികളിൽ ഏഴ് പേർക്ക് എ ഗ്രേഡും ഏഴ് പേർക്ക് ബി ഗ്രേഡും ലഭിച്ചിരുന്നു. സദസിലുണ്ടായിരുന്ന മാപ്പിളപ്പാട്ട് സംഗീതജ്ഞരും രചയിതാക്കളും ഇതിനെ വിമർശിക്കുകയായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കുതിപ്പ് തുടരാൻ അർജന്റീന; പ്രതീക്ഷകളോടെ കേപ് വേർദെ
    03/07/2026
    വെല്ലുവിളി ഉയർത്താൻ ആഫ്രിക്കൻ കരുത്തർ, മറികടക്കാൻ കൊളംബിയയും ഓസ്ട്രേലിയയും
    03/07/2026
    ടിസിഎല്ലിന്റെ ഫ്ലാഗ്ഷിപ്പ് X11L ഇനി ഖത്തറിൽ; എൽഇഡി ടിവികൾ പുറത്തിറക്കി മന്നായ് ഹോം
    03/07/2026
    ഈ സമയത്ത് അമേരിക്കയും ഇസ്രായിലും പിഴവു വരുത്തിയാൽ കനത്ത പ്രത്യാഘാതമെന്ന് ഇറാൻ
    03/07/2026
    അവസാനയാത്രയ്ക്കൊരുങ്ങി ഖമേനി: ഭൗതികശരീരം തെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ലയിലെത്തിച്ചു, സംസ്കാരം ജൂലൈ 9-ന്
    03/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version