Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 5
    Breaking:
    • ഇ.എം.എസ് ഗവൺമെന്റിന്റെ ഭൂപരിഷ്കരണം ആദിവാസികൾക്ക് തിരിച്ചടിയായി; ചെറുവയൽ രാമൻ
    • ഗാസയിലെ കൂട്ടക്കുരുതിക്കെതിരെ കളിച്ചങ്ങാടം തീർത്ത് കുരുന്നുകൾ
    • ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്: ഒന്നോ രണ്ടോ ഘട്ടങ്ങളിലായി പൂർത്തിയാക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ
    • ഇ.അഹമ്മദ് സാഹിബ് മെമ്മോറിയൽ ടൂർണമെന്റ്; ഫൈനൽ ചിത്രം തെളിഞ്ഞു
    • ‘ക്ലാസ് ഓഫ് 80’s’ 80-കളിലെ സൂപ്പർതാരങ്ങൾ വീണ്ടും ഒന്നിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    വഖഫ് ഭേദഗതി ബില്ലിന് പിന്നിൽ ഗൂഢതാൽപര്യം, പിൻവലിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/08/2024 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കാന്തപുരം എ.പി അബൂബക്കര് മുസ്ലിയാർ
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്: വഖ്ഫ് എന്ന ഇസ്‌ലാമിക ആശയത്തെ റദ്ദ് ചെയ്യുന്നതും അതിന്റെ ലക്ഷ്യത്തെ തന്നെ അട്ടിമറിക്കുന്നതുമാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ വഖഫ് ഭേദഗതി ബില്ലെന്ന് കേരള മുസ്‌ലിം ജമാഅത്ത്. ഫലത്തില്‍ വഖ്ഫ് ബോര്‍ഡിനെ ഇല്ലാതാക്കുന്ന നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന കാബിനറ്റ്‌ യോഗം ആവശ്യപ്പെട്ടു.

    വഖ്ഫ് ബോര്‍ഡിന്റെ അന്തസ്സത്ത തകര്‍ക്കുന്നതടക്കമുള്ള നാല്‍പ്പതിലധികം ഭേദഗതികള്‍ പാര്‍ലിമെന്റില്‍ വിതരണം ചെയ്ത ബില്ലിന്റെ പകര്‍പ്പിലുണ്ട്. വഖ്ഫ് കൗണ്‍സിലിന്റെയും വഖ്ഫ് ബോര്‍ഡിന്റെയും അധികാരം കവര്‍ന്നെടുക്കുന്ന ഭേദഗതിയാണ് കൊണ്ടുവരുന്നത്. ഇതുകൊണ്ട് എന്താണ് ലക്ഷ്യമാക്കുന്നത് എന്ന് വിശദീകരിക്കണം. വഖ്ഫ് സ്വത്തുക്കളില്‍ സര്‍ക്കാറിന്റെ നിയന്ത്രണം ഉറപ്പ് വരുത്തുന്നു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നിലവില്‍ വഖ്ഫ് സ്വത്തുക്കളുടെ കൈകാര്യം നിയമവിധേയമായി നടന്നുകൊണ്ടിരിക്കുന്നു എന്നിരിക്കെ നിയന്ത്രണമല്ല, അമിതാധികാരമാണ് ഉന്നമിടുന്നതെന്ന് സംശയക്കണം. സ്വത്തുക്കളില്‍ നിന്നുള്ള വരുമാനവും നടത്തിപ്പിനുമുള്ള പൂര്‍ണാധികാരവും വഖ്ഫ് ബോര്‍ഡുകള്‍ക്ക് നല്‍കുന്ന വഖ്ഫ് നിയമത്തിലാണ് കാര്യമായി ഭേദഗതി കൊണ്ടു വരുന്നത്.
    റവന്യൂ നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചുമാത്രമേ സ്വത്തുക്കള്‍ വഖ്ഫിലേക്ക് മാറ്റാനാകൂ എന്ന നിര്‍ദേശവും സംശയാസ്പദമാണ്. വഖ്ഫ് ചെയ്യുന്ന വേളയില്‍ അനാവശ്യ തടസ്സങ്ങള്‍ ഇതുലൂടെ സൃഷ്ടിക്കപ്പെടും. മുസ്‌ലിംകളുടെ വിശ്വാസവുമായി മാത്രം ബന്ധപ്പെട്ടു നിലനില്‍ക്കുന്ന വഖ്ഫ് ബോര്‍ഡില്‍ മുസ്‌ലിം ഇതരരായ രണ്ടുപേര്‍ വേണമെന്ന് ശഠിക്കുന്നതിന്റെ സാധുതയും വ്യക്തമല്ല.
    ബില്‍ പാസാകുന്നതോടെ വഖ്ഫ് സ്വത്തുക്കള്‍ വളരെ എളുപ്പത്തില്‍ കയേറ്റക്കാര്‍ക്ക് സ്വന്തമാക്കാനാകും. ഇപ്പോള്‍ തന്നെ വലിയ നിലയില്‍ കൈയേറ്റം നടക്കുന്ന വഖ്ഫ് സ്വത്തുക്കളുടെ കാര്യത്തില്‍ ഇത് പേടിപ്പെടുത്തുന്നതാണ്.

    തര്‍ക്കഭൂമികള്‍ എന്ന പേരിലുള്ള വഖ്ഫ് സ്വത്തുക്കളില്‍ സര്‍ക്കാറിന് പുതുതായി പരിശോധന നടത്താനുള്ള അവകാശം ഭേദഗതി ബില്‍ നല്‍കുന്നുണ്ട്. ഇതോടെ ‘തര്‍ക്ക സ്വത്തുക്കളി’ല്‍ സര്‍ക്കാര്‍ നിലപാട് നിര്‍ണായകമാകും. രാജ്യത്തിന്റെ പല ഭാഗത്തും മുസ്‌ലിം ആരാധനാലയങ്ങളും വഖ്ഫ് സ്വത്തുക്കളും ‘തര്‍ക്കഭൂമി’കളാക്കാന്‍ വലിയ ഗൂഢാലോചനകള്‍ നടക്കുമ്പോള്‍ ഈ നീക്കം ദുരൂഹമാണ്. മുസ്‌ലിം പണ്ഡിത നേതൃത്വവുമായും സംഘടനകളുമായും ചര്‍ച്ച ചെയ്യാനും അവരുടെ ആവശ്യങ്ങള്‍ മാനിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും കേരള മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, സി.മുഹമ്മദ് ഫൈസി, മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി, എം.എൻ. കുഞ്ഞി മുഹമ്മദ് ഹാജി, എൻ. അലി അബ്ദുല്ല, ബി.എസ്.അബ്ദുല്ലക്കുഞ്ഞി ഫൈസി ,സി.പി. സൈതലവി, മജീദ് കക്കാട്, എ.സൈഫുദ്ധീൻ ഹാജി , സുലൈമാൻ സഖാഫി മാളിയേക്കൽ, മുസ്തഫ കോഡൂർ എന്നിവർ സംബന്ധിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kerala Muslim Jamath
    Latest News
    ഇ.എം.എസ് ഗവൺമെന്റിന്റെ ഭൂപരിഷ്കരണം ആദിവാസികൾക്ക് തിരിച്ചടിയായി; ചെറുവയൽ രാമൻ
    05/10/2025
    ഗാസയിലെ കൂട്ടക്കുരുതിക്കെതിരെ കളിച്ചങ്ങാടം തീർത്ത് കുരുന്നുകൾ
    05/10/2025
    ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്: ഒന്നോ രണ്ടോ ഘട്ടങ്ങളിലായി പൂർത്തിയാക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ
    05/10/2025
    ഇ.അഹമ്മദ് സാഹിബ് മെമ്മോറിയൽ ടൂർണമെന്റ്; ഫൈനൽ ചിത്രം തെളിഞ്ഞു
    05/10/2025
    ‘ക്ലാസ് ഓഫ് 80’s’ 80-കളിലെ സൂപ്പർതാരങ്ങൾ വീണ്ടും ഒന്നിച്ചു
    05/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.