കണ്ണൂർ – കണ്ണൂർ സ്വദേശി മംഗലാപുരത്ത് തീവണ്ടി തട്ടി മരിച്ചു. കണ്ണൂർ പെരളശ്ശേരിയിലെ നിടുമ്പ്രത്ത് മുസ്തഫ (65) ആണ് മരിച്ചത്. ഇന്ന് (ഞായർ) ഉച്ചയ്ക്ക് മംഗലാപുരം ഉള്ളാളത്ത് വെച്ചാണ് അപകടം. പാളം മുറിച്ചു കടക്കുന്നതിനിടെ തീവണ്ടി ഇടിക്കുകയായിരുന്നു. പെരളശ്ശേരി സ്വദേശിയായ മുസ്തഫ,
ഇപ്പോൾ കണ്ണൂർ ചാലയിൽ ആണ് താമസം. ഭാര്യ റംലത്ത്, മക്കൾ മുർഷിദ്, മുഫ്ഷിദ.
മരുമകൻ റമീസ്. മൃതദേഹം മംഗലാപുരം വെൻ്റ്‌ലോക് ആശുപത്രിയിലാണ് ഉള്ളത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







