കണ്ണൂർ – കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി. മുഴപ്പിലങ്ങാട് വളപ്പിലെ കണ്ടി എസ് ആർ നിവാസിലെ രാജേഷ് (44) ആണ് ഒമാനിലെ ഇബ്രയിൽ മരിച്ചത്.
സിനാവിലാണ് രാജേഷ് ജോലി ചെയ്തിരുന്നത്. ശാരീരികാസ്വസ്ഥതയെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
ശ്രീധരൻ പുതുശ്ശേരി – രമ വളപ്പിലെ കണ്ടി ദമ്പതികളുടെ മകനാണ്.
ഭാര്യ റോസ് രാജേഷ്. മക്കൾ അഗ്നയ്, അഗ്മിയ. മൃതദേഹം പിന്നീട് നാട്ടിലെത്തിച്ച് സംസ്കരിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group