തിരുവനന്തപുരം– ബെംഗളൂരുവില്‍ നിന്ന് ലഹരി മരുന്നുമായി കേരളത്തിലെത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. സിഗരറ്റ് പാക്കറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ എംഡിഎംഎ കടത്താന്‍ ശ്രമിച്ച യുവാക്കളാണ് പിടിയിലായത്. പേട്ട സ്വദേശികളായ എബിന്‍(19), അതുല്‍(26) എന്നിവരെയാണ് ഡാന്‍സാഫ് സംഘം ഇന്നലെ വൈകുന്നേരം അറസ്റ്റ് ചെയ്തത്. 20 ഗ്രാം എംഡിഎംഎ സിഗരറ്റില്‍ ഒളിപ്പിച്ച നിലയിലാണ് ഇവരില്‍ നിന്ന് കണ്ടെത്തിയത്. ബസിറങ്ങി ബൈക്കില്‍ പേട്ടയിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ ഡാന്‍സാഫ് സംഘം ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംസ്ഥാനത്ത് ലഹരി വില്‍പന സംഘങ്ങൾക്ക് വേണ്ടിയുള്ള നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ഇവര്‍ ബെംഗളൂരുവില്‍ നിന്ന് ലഹരിയുമായി മടങ്ങി വരുന്ന രഹസ്യ വിവരം പോലീസിന് ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ലഹരി ഉപയോഗിക്കാന്‍ വേണ്ടി എത്തിച്ചതാണെന്നാണ് പോലീസിന് നല്‍കിയ മൊഴിയെന്നാണ് വിവരം. കഴക്കൂട്ടം പോലീസ് ഇവര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചു.