Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, July 3
    Breaking:
    • എത്ര ഉന്നതനായാലും നടപടിക്രമം പാലിക്കണമെന്ന് ഗവര്‍ണറോട് മുഖ്യമന്ത്രി പിണറായി വിജയന്‍
    • മക്കള്‍ക്കൊപ്പം രാത്രി ഭക്ഷണം കഴിച്ചുകിടന്ന വയോധിക, രാവിലെ കിണറ്റില്‍ മരിച്ച നിലയില്‍
    • ലോറിയും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് കൂട്ടിയിടിച്ച് ഡ്രൈവർ പുറത്തേക്ക് തെറിച്ചുവീണു; 12 പേർക്ക് പരിക്ക്
    • ഗാസയിൽ ഇന്തോനേഷ്യൻ ആശുപത്രി ഡയറക്ടറും കുടുംബവും ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു
    • പൊതുസ്ഥലത്ത് വെടിവെപ്പ്: യുവാവിനെ തബൂക്ക് പോലീസ് അറസ്റ്റ് ചെയ്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    ജെഎസ്‌കെ വിവാദം: സിനിമ കാണാൻ ഹൈക്കോടതി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/07/2025 Kerala Entertainment Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി– സുരേഷ് ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാന്‍ ഹൈക്കോടതിയുടെ തീരുമാനം. ജസ്റ്റിസ് എന്‍ നഗരേഷ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. ശനിയാഴ്ച രാവിലെ 10 മണിക്ക് കോടതി സിനിമ കാണുമെന്ന് നിര്‍മാതാക്കളോട് വ്യക്തമാക്കി. സിനിമയുമായി ബന്ധപ്പെട്ട വിവാദം നേരിട്ട് പരിശോധിക്കാനാണ് കോടതിയുടെ തീരുമാനം. സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനം വിലക്കിയ നടപടി ചോദ്യം ചെയ്ത് നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. സിനിമ കാണുന്നതുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍മാതാക്കളോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജാനകിയെന്ന പേര് ദൈവത്തിന്റേതാണെന്ന അവകാശമുന്നയിച്ചാണ് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനം വിലക്കിയതെന്ന് നിര്‍മാതാക്കള്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

    ശനിയാഴ്‌ച സിനിമ കാണുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ശനിയാഴ്‌ച രാവിലെ പത്ത് മണിക്ക് പാലാരിവട്ടം ലാൽ മീഡിയയിൽ വച്ചാണ് ജസ്റ്റിസ് എൻ നഗരേഷിന് മുൻപാകെ സിനിമ പ്രദർശിപ്പിക്കുക.സിനിമ കണ്ടതിനുശേഷം ഹർജികൾ അടുത്ത ചൊവ്വാഴ്‌ച പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഇടപെടുകയാണോയെന്നും ‘ജാനകി’ എന്ന പേര് ആരുടെ വികാരമാണ് വ്രണപ്പെടുത്തുന്നതെന്നും സെൻസർ ബോർഡിനോട് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിലും സംഭാഷണത്തിലും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതിന് വ്യക്തമായ കാരണമറിയിക്കാനും ജസ്റ്റിസ് എൻ നഗരേഷ് നിർദ്ദേശിച്ചിരുന്നു.

    ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഒഫ് ‌കേരള (ജെ എസ്‌ കെ) എന്ന സിനിമയ്ക്ക് സെൻസർ ബോർഡിൻ്റെ പുനഃപരിശോധനാ സമിതിയും മാറ്റങ്ങൾ നിർദ്ദേശിച്ചിരുന്നു. ആവശ്യം പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്ന് കോടതി വാക്കാൽ പറഞ്ഞു. മത, വംശീയ വികാരങ്ങളെ വ്രണപ്പെടുത്തുന്ന വാക്കുകളും ദൃശ്യങ്ങളും ഒഴിവാക്കണമെന്നാണ് സിനിമാ സർട്ടിഫിക്കേഷൻ മാർഗനിർദ്ദേശങ്ങളിൽ പറയുന്നത്. ഇന്ത്യയിൽ 80 ശതമാനം പേരുകളും ദൈവങ്ങളുമായി ബന്ധപ്പെട്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു .മാനഭംഗത്തിന് ഇരയായ കഥാപാത്രത്തിനാണ് ജാനകി എന്ന പേരെന്നും ഇത് സംസ്കാരത്തിന് എതിരാണെന്നും സെൻസർ ബോർഡിനുവേണ്ടി ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ഒ.എം. ശാലീന ചൂണ്ടിക്കാട്ടി. ജാനകി കുറ്റം ചെയ്തയാളല്ലല്ലോ ഇരയല്ലേയെന്നും, പോരാടി ജയിച്ച നായികയല്ലേയെന്നുമാണ് കോടതി പ്രതികരിച്ചത്. സുരേഷ് ഗോപി നായകനായ ജെ എസ്.കെ കേസുകൾ മൂലം റിലീസ് നീളുകയാണ്. ജൂൺ 23നാണ് സിനിമ റിലീസ് ചെയ്യേണ്ടിയിരുന്നത്. സെൻസർബോർഡും റിവൈസിംഗ് കമ്മിറ്റിയും സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Actor censor board cinema High court janaki vs state of kerala Kerala Kerala High Court Malayalam movie Suresh Gopi
    Latest News
    എത്ര ഉന്നതനായാലും നടപടിക്രമം പാലിക്കണമെന്ന് ഗവര്‍ണറോട് മുഖ്യമന്ത്രി പിണറായി വിജയന്‍
    03/07/2025
    മക്കള്‍ക്കൊപ്പം രാത്രി ഭക്ഷണം കഴിച്ചുകിടന്ന വയോധിക, രാവിലെ കിണറ്റില്‍ മരിച്ച നിലയില്‍
    03/07/2025
    ലോറിയും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് കൂട്ടിയിടിച്ച് ഡ്രൈവർ പുറത്തേക്ക് തെറിച്ചുവീണു; 12 പേർക്ക് പരിക്ക്
    03/07/2025
    ഗാസയിൽ ഇന്തോനേഷ്യൻ ആശുപത്രി ഡയറക്ടറും കുടുംബവും ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു
    03/07/2025
    പൊതുസ്ഥലത്ത് വെടിവെപ്പ്: യുവാവിനെ തബൂക്ക് പോലീസ് അറസ്റ്റ് ചെയ്തു
    03/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.