പാലക്കാട്- ജിദ്ദയിലെ പ്രവാസി വ്യവസായിയും ജിദ്ദ നാഷണൽ ആശുപത്രി മേധാവിയുമായ വി.പി മുഹമ്മദാലിയെ ഒരു സംഘം തട്ടിക്കൊണ്ടു പോയി. ജിദ്ദയിലേക്ക് വരുന്നതിനിടെ, പട്ടാമ്പിയിലാണ് സംഭവം. കാറിൽ കൊച്ചിയിലേക്ക് വരുന്നതിനിടെ പട്ടാമ്പി പോലീസ് പരിധിയിലാണ് സംഭവം. മൂന്നു ഇന്നോവ കാറിലെത്തിയെ സംഘം വി.പി മുഹമ്മദാലിയെ വലിച്ച് പുറത്തിറക്കുകയായിരുന്നു. വാഹനത്തിന്റെ ഗ്ലാസ് പൊട്ടിച്ചാണ് സംഘം വി.പി മുഹമ്മദലായി മറ്റൊരു കാറിൽ കയറ്റിക്കൊണ്ടുപോയത്. മുഹമ്മദലിയും ഡ്രൈവറും മാത്രമാണ് കാറിലുണ്ടായിരുന്നത്. ഡ്രൈവർ നിലവിൽ ചാലിശ്ശേരി പോലീസ് സ്റ്റേഷനിലാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



