Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, February 22
    Breaking:
    • 24 വർഷത്തെ തിരോധാനം; കാണാതായ അമേരിക്കൻ യുവതി ജീവനോടെ കണ്ടെത്തി
    • ജിസാൻ സബിയ ഏരിയ കെഎംസിസി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു
    • കവനൂർ കെഎംസിസി മുൻ ഭാരവാഹി പൂളക്കൽ മുനീർ നിര്യാതനായി; തീരാനൊമ്പരമായി വരകളും ഓർമ്മകളും
    • പ്രോ ലീഗ്; ഇരട്ട ഗോളുകളുമായി റൊണാൾഡോ, അൽ ഹസമിനെ തകർത്ത് അൽ നസ്ർ ഒന്നാമത്​
    • ഇന്നത്തെ നോമ്പുതുറ സമയം: റമദാന്‍ 5 (ഫെബ്രുവരി 22)
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ഇസ്രായിൽ രണ്ടു കൊമ്പുള്ള മുയലല്ല, ഇറാനെ തകർക്കാനാകില്ല- എം.കെ ഭദ്രകുമാർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/06/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി- ഇസ്രായിൽ രണ്ടു കൊമ്പുള്ള മുയലാണ് എന്നാണ് ലോകം വിചാരിച്ചിരുന്നതെന്നും എന്നാൽ എല്ലാ അവകാശവാദങ്ങളെയും ഇറാൻ തകർത്തുവെന്നും നയതന്ത്രജ്ഞൻ എം.കെ ഭദ്രകുമാർ അഭിപ്രായപ്പെട്ടു. ഏഷ്യാനെറ്റ് ചാനലിന്റെ ന്യൂസ് അവറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
    ഇസ്രായിൽ ഇതാദ്യമായാണ് മികച്ച സൈന്യമുള്ള ഒരു മുസ്ലിം രാജ്യവുമായി ഇടയുന്നത്. ഹമാസ്, ഹിസ്ബുല്ല തുടങ്ങിയ സംഘടനകളോടാണ് ഇതേവരെ ഇസ്രായിൽ പോരടിച്ചത്. അവരോട് ഏറ്റുമുട്ടുന്നത് പോലെയല്ല ഇറാനുമായുള്ള പോരടിക്കൽ. നിലവിൽ സൈന്യത്തിന് അകത്തു തന്നെ നെതന്യാഹുവിന് എതിരെ വികാരങ്ങളുണ്ട്. ഇയാൾ കാടു കയറി പോകുകയാണ് എന്ന് വിചാരിക്കുന്ന കുറെ സൈനികരുണ്ടെന്നും ഭദ്രകുമാർ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അമേരിക്കയുടെ കാര്യമെടുത്താൽ ട്രംപും ഇറാൻ-ഇസ്രായിൽ സംഘർഷത്തിൽ അങ്കലാപ്പിലാണ്. ട്രംപിന്റെ പൊളിറ്റിക്കൽ ബെയ്സ് മെഗാ മൂവ്മെന്റാണ്. ഇവരുടെ മൗത്ത് പീസായ ഫെഡറലിസ്റ്റ് ഈയിടെ ഒരു അഭിപ്രായ സർവ്വേ നടത്തിയിരുന്നു. മെഗാമൂവ്മെന്റിലെ ട്രംപ് അനുകൂലികൾക്കിടയിലാണ് സർവേ നടത്തിയത്. ഇതിൽ 20 ശതമാനം ആളുകൾ മാത്രമാണ് ഇറാനെതിരെ അമേരിക്കയുടെ യുദ്ധത്തെ പിന്തുണച്ചത്. ഇറാനെതിരായ ആക്രമണം നടത്തിയാൽ ട്രംപിന്റെ പൊളിറ്റിക്കൽ ബെയ്സ് ചിന്നിച്ചിതറും. യുദ്ധത്തിലേക്ക് പ്രവേശിക്കും മുമ്പ് കോൺഗ്രസിന്റെ പിന്തുണ തേടണം എന്നാണ് നിയമം. ഇതില്ലാതെ ട്രംപ് ഇസ്രായിലിന് വേണ്ടി യുദ്ധത്തിനിറങ്ങിയാൽ ഇംപീച്ച്മെന്റ് നേരിടേണ്ടി വരും. നിലവിൽ തന്നെ ട്രംപിനെ മാറ്റണം എന്ന ആവശ്യവും അമേരിക്കയിൽ ഉയർന്നുവരുന്നുണ്ട്.

    ആദ്യത്തെ അഞ്ചു ദിവസം കൊണ്ടു തന്നെ ഇറാനെതിരായ പ്രതിരോധത്തിൽ ഇസ്രായിലിന് പിടിച്ചുനിൽക്കാനായിട്ടില്ല. ഭൂഗർഭ അറയിലുള്ള ഇസ്രായിലിന്റെ ഒരു സൈനിക കേന്ദ്രത്തെയും തകർക്കാൻ ഇസ്രായിലിന് സാധിച്ചിട്ടില്ല എന്ന് റഷ്യൻ പ്രസിഡന്റ് പുടിൻ തന്നെ പറഞ്ഞിട്ടുണ്ട്. ഒരു വിധത്തിലും ഇറാനിൽ ഒരു മാറ്റവും ഉണ്ടാകാൻ പോകില്ലെന്നും പുടിൻ പറഞ്ഞു.

    ഇറാനിയിൽ ദേശീയതയെ പറ്റി മനസിലാക്കാത്തവരാണ് ഇറാന്റെ കാര്യത്തിൽ അഭിപ്രായം പറയുന്നത്. സിവിലൈസേഷണൽ സൊസൈറ്റിയാണ് ഇറാൻ. ഇസ്രായിൽ വിചാരിച്ചതുപോലെ ഒന്നും നടന്നിട്ടില്ല. 72 മണിക്കൂറിനുള്ളിൽ ഇറാനിലെ നേതാക്കളെ കൊല്ലാനാകുമെന്നും പിന്നെ തീരുമാനമെടുക്കാൻ ആരുമില്ലാതെ ഇറാൻ ശോഷിക്കും എന്നുമാണ് ഇസ്രായിൽ അവകാശപ്പെട്ടിരുന്നത്. അതെല്ലാം തെറ്റാണെന്ന് ഇറാൻ തെളിയിച്ചു കൊടുത്തതായും എം.കെ ഭദ്രകുമാർ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Israel MK Badrakumar
    Latest News
    24 വർഷത്തെ തിരോധാനം; കാണാതായ അമേരിക്കൻ യുവതി ജീവനോടെ കണ്ടെത്തി
    22/02/2026
    ജിസാൻ സബിയ ഏരിയ കെഎംസിസി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു
    22/02/2026
    കവനൂർ കെഎംസിസി മുൻ ഭാരവാഹി പൂളക്കൽ മുനീർ നിര്യാതനായി; തീരാനൊമ്പരമായി വരകളും ഓർമ്മകളും
    22/02/2026
    പ്രോ ലീഗ്; ഇരട്ട ഗോളുകളുമായി റൊണാൾഡോ, അൽ ഹസമിനെ തകർത്ത് അൽ നസ്ർ ഒന്നാമത്​
    22/02/2026
    ഇന്നത്തെ നോമ്പുതുറ സമയം: റമദാന്‍ 5 (ഫെബ്രുവരി 22)
    22/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version