തിരുവനന്തപുരം- തൃശൂർ പൂരം കലക്കലിൽ തുടരന്വേഷണത്തിനു സംസ്ഥാന മന്ത്രിസഭ തീരുമാനം. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ.അജിത്കുമാറിന് ഉണ്ടായ വീഴ്‌ചകൾ ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് അന്വേഷിക്കും. ഗൂഢാലോചന ക്രൈംബ്രാഞ്ച് എ.ഡി.ജി.പി അന്വേഷിക്കും. വിഷയത്തിൽ ഇന്റലിജൻസ് മേധാവിയും അന്വേഷണം നടത്തും.
അതേസമയം, എ.ഡി.ജി.പിയെ ക്രമസമാധാനച്ചുമതലയിൽനിന്നു മാറ്റുന്നതു സംബന്ധിച്ച് തീരുമാനമായില്ല. തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി നൽകിയ അന്വേഷണ റിപ്പോർട്ട് ഡി.ജി.പിയും ആഭ്യന്തരവകുപ്പും തള്ളിയിരുന്നു. തുടർന്ന് ആഭ്യന്തര സെക്രട്ടറി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പുതിയ അന്വേഷണം.
പൂരം കലക്കലിൽ എ.ഡി.ജി.പി നൽകിയ അന്വേഷണ റിപ്പോർട്ടിൽ സംശയം പ്രകടിപ്പിച്ച് സി.പി.ഐയും രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ അന്വേഷണം നടത്താൻ മന്ത്രിസഭ തീരുമാനിച്ചത്.