ഇടുക്കി– ദമ്പതികൾ സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു, പരുക്കേറ്റ ഭാര്യയെ കാറില്‍ ഉപേക്ഷിച്ച് ഭര്‍ത്താവ് കടന്നുകളഞ്ഞു. ഇടുക്കിയിലെ ഉപ്പു തറയിലാണ് ദുരൂഹസംഭവം. അപകടം മനപൂര്‍വം ഉണ്ടാക്കിയതാണെന്ന് സംശയമുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്യേഷണം ആരംഭിച്ചു. ആലടി സ്വദേശി സുരേഷാണ് ഭാര്യയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്.
ശനിയാഴ്ച രാത്രി ഇരുവരും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക്മ റിയുകയായിരുന്നു. പിറ്റേന്ന് രാവിലെ കാറില്‍ കുടുങ്ങിയ നിലയില്‍ കണ്ട സ്ത്രീയെ നാട്ടുകാരാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. സുരേഷിനും ഭാര്യക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു.
കസ്റ്റടിയിലെടുത്ത സുരേഷ് ചോദ്യംചെയ്യലില്‍ ഭാര്യ സ്റ്റിയറിംഗില്‍ പിടിച്ച് വലിച്ചതാണ് അപകടത്തിന് കാരണമെന്ന് മൊഴി നല്‍കി. എന്നാല്‍ മദ്യ ലഹരിയിലായിരുന്ന സുരേഷിന്റെ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അപകടത്തില്‍പ്പെട്ട സ്ത്രീ ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. ഇതിനാല്‍ അവരുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.