തിരുവനന്തപുരം– 2025 തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആഗസ്റ്റ് 7 വരെ അവസരം. 2024 ജനുവരി 1ന് 18 വയസ്സായ ആളുകള്‍ക്കാണ് അവസരം. കഴിഞ്ഞ നിയമസഭാ- പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പേര് ചേര്‍ത്തവര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വീണ്ടും ചേര്‍ക്കണം. പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക https://sec.kerala.gov.in/public/voters/list എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് ജില്ല, പഞ്ചായത്ത്, വാര്‍ഡ്, പോളിങ് സ്റ്റേഷന്‍, ഭാഷ എന്നീ കോളങ്ങള്‍ പൂരിപ്പിച്ച് സബ്മിറ്റ് ചെയ്താല്‍ നിങ്ങളുടെ ബൂത്തിലെ മുഴുവന്‍ വോട്ടര്‍മാരുടെയും പേരുകള്‍ ലഭിക്കും.
വോട്ടര്‍ പട്ടികയില്‍ വോട്ട് ചേര്‍ക്കാന്‍ https://sec.kerala.gov.in/voter/search/choose ഈ വെബസൈറ്റില്‍ കയറി ബൂത്ത് നമ്പര്‍ തിരിച്ചറിയല്‍ രേഖയുടെ നമ്പര്‍ ടൈപ്പ് ചെയ്ത് പരിശോധിക്കാവുന്നതാണ്.
നാട്ടിലുള്ള ആളുകള്‍ക്ക് https://sec.kerala.gov.in/public/registration വോട്ട് രജിസ്റ്റര്‍ ചെയ്യാനുള്ള സിറ്റിസണ്‍ ഐഡി മൊബൈല്‍ നമ്പര്‍ വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ശേഷം https://sec.kerala.gov.in/login ഈ വെബ്‌സൈറ്റില്‍ പ്രവേശിച്ച് സിറ്റിസണ്‍ ഐഡി ലോഗിന്‍ ചെയ്ത് ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച് സബ്മിറ്റ് ചെയ്യാവുന്നതാണ്. ഒരു നമ്പറിൽ നിന്ന് പരമാവധി 10 പേർക്ക് പേരു ചേർക്കാം, തിരുത്താം, സ്ഥാനമാറ്റങ്ങൾ വരുത്താം. പ്രവാസികൾക്ക് ലോഗിൻ ചെയ്ത് വിവരങ്ങൾ രേഖപ്പെടുത്തി പ്രവാസി അഡിഷൻ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താൽ പാസ്പോർട്ട് വിവരങ്ങൾ കൂടി ഉൾപ്പെടുത്തി അപേക്ഷിക്കാം.
ഓണ്‍ലൈനായി സമര്‍പ്പിക്കുമ്പോള്‍ വൈറ്റ് ബാഗ്രൗണ്ടില്‍ ഫോണില്‍ എടുത്ത ഫോട്ടോ മാത്രം മതിയാവും.പേര് ചേര്‍ത്തതിന് ശേഷം ഹിയറിങ്ങിന് വിളിക്കുമ്പോള്‍ ഹാജരാക്കേണ്ട രേഖകള്‍, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് കോപ്പി, ആധാര്‍ കാര്‍ഡ് കോപ്പി, റേഷന്‍ കാര്‍ഡ് കോപ്പി(ഒറിജിനല്‍ കയ്യില്‍ കരുതണം), വാടകക്ക് താമസിക്കുന്നവരാണെങ്കില്‍ പഞ്ചായത്തു നിന്നുള്ള സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ്( ഇതിനായി വാടക ചീട്ട് കോപ്പി) ഹാജരാക്കണം. വിവാഹം കഴിച്ച സ്ത്രീകളാണെങ്കില്‍ മാര്യേജ് സര്‍ട്ടിഫിക്കറ്റ് കോപ്പി (റേഷന്‍ കാര്‍ഡില്‍ പേരില്ലെങ്കില്‍) സമർപ്പിക്കണം. നിശ്ചിത ദിവസത്തിനുള്ളില്‍ പഞ്ചായത്തില്‍ വേരിഫിക്കേഷന് ഹാജരാകാന്‍ സൗകര്യപ്പെടാത്തവര്‍ മുന്‍കൂട്ടി അറിയിക്കണം.
നിലവില്‍ പേരു ചേർത്ത പ്രവാസികൾ വെരിഫിക്കേഷനായി ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫിസർക്ക് അപേക്ഷ സമർപ്പിച്ചാൽ വീഡിയോകോൾ സംവിധാനത്തിലൂടെ ഹിയറിങ് അനുവദിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇആർഒയുടെതാണ് അന്തിമ തീരുമാനം.