Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, April 16
    Breaking:
    • അറിവിൻ്റെയും ആഘോഷത്തിൻ്റെയും മധുരവുമായി കൊടിയത്തൂരിൽ ‘ചക്കരമാങ്ങ’ ശില്പശാല സമാപിച്ചു
    • ലോക്‌സഭയിൽ വനിതാ സംവരണ ബിൽ അവതരിപ്പിച്ചു; ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ വാക്‌പോര്
    • മാർപ്പാപ്പയെ പ്രതിരോധിച്ച് ബിഷപ്പുമാർ; ജെ.ഡി വാൻസിനും ട്രംപിനും മറുപടി
    • ഇറാൻ യുദ്ധം: സൈനിക നടപടി അവസാനിപ്പിക്കാനുള്ള നീക്കം തള്ളി യുഎസ് സെനറ്റ്
    • യാത്രക്കാർക്ക് തിരിച്ചടിയായി വൻ നിരക്ക് വർദ്ധന; ലോകകപ്പ് ഗതാഗതത്തിൽ ഫിഫ ഇടപെടണമെന്ന് ആവശ്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    കോഴിക്കോട് കടപ്പുറത്തെ ഭക്തിസാന്ദ്രമാക്കി ഹറം ഇമാമിന്റെ പ്രാർത്ഥന, വെറുപ്പിന്റെ ലോകക്രമത്തെ സ്നേഹം കൊണ്ടു തിരുത്തണം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/11/2024 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്- വെറുപ്പിന്റെ ലോകക്രമത്തെ സ്നേഹം കൊണ്ട് തിരുത്താൻ കൈകോർക്കണമെന്ന് വിശുദ്ധ ഹറം ഇമാം ശൈഖ് ഡോ അബ്ദുല്ല അബ്ദുറഹ്മാൻ അൽ ബുഅയ്ജാൻ. കെ.എൻ.എം സംസ്ഥാന സമിതി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച സമാധാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമാധാനവും സഹിഷ്ണുതയും സംരക്ഷിക്കാൻ ലോകം കൈകോർക്കണമെന്നും ഹറം ഇമാം ഡോ.അബ്ദുല്ല അബ്ദുറഹ്മാൻ അൽ ബുഅയ്ജാൻ ആഹ്വാനം ചെയ്തു.

    ആയിരങ്ങൾ പങ്കെടുത്ത മഗ്‌രിബ് നമസ്കാരത്തിന് മദീനയിലെ മസ്ജിദുനബവി ഇമാം നേതൃത്വം നൽകി. വെറുപ്പിനെതിരെ സഹിഷ്ണുതയുടെ സന്ദേശം പരത്താൻ തയ്യാറാകരണമെന്ന് അദ്ദേഹം പറഞ്ഞു. മാനവിക മൂല്യങ്ങളുടെ സംരക്ഷണമാണ് ഇസ്‌ലാം ലക്ഷ്യം വെക്കുന്നത്. മനുഷ്യരുടെ സ്വത്തിനും ജീവനും
    അഭിമാനത്തിനും വില കൽപ്പിക്കാത്ത ലോക ക്രമം തിരുത്താൻ വിവേകമതികളായ മനുഷ്യർ ഒന്നിക്കണം. യുദ്ധങ്ങളും സംഘർഷങ്ങളും ലോകത്ത് ഒരു പ്രശ്നവും പരിഹരിച്ചിട്ടില്ലെന്ന് ഓർക്കണം. യുദ്ധം പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മനുഷ്യർക്ക് സവിശേഷമായ ബുദ്ധിയും വിവേകവും ദൈവം നൽകിയത് ക്രിയാത്മകമായ പ്രവർത്തനങ്ങൾ ചെയ്യാനാണ്. മനുഷ്യർ ഭൂമിയെ നശിപ്പിക്കുന്ന യുദ്ധങ്ങളിലും സംഘർഷങ്ങളിലുമാണ്‌ വ്യാപൃതരായിട്ടുള്ളത്. മനുഷ്യരെ ആദരിക്കുന്ന മതമാണ് ഇസ്‌ലാം. പരസ്പരം ആദരവും അംഗീകാരവും കെട്ടുറപ്പുള്ള സമൂഹത്തിന്റെ നിലനിൽപ്പിനു അനിവാര്യമാണ്.ശരിയായ വിശ്വാസവും കർമ്മവുമാണ് മനുഷ്യരുടെ ആത്യന്തിക രക്ഷക്ക് ആവശ്യം. ദൈവ ദൂതന്മാർ പഠിപ്പിച്ച മാനവിക മൂല്യങ്ങൾ കൊണ്ട് ജീവിതം ധന്യമാക്കുക. ജീവിത വിശുദ്ധി പ്രധാനമാണ്.സാമ്പത്തിക സാമൂഹിക, കുടുംബ ജീവിതത്തിൽ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുക.മൂല്യങ്ങൾ തകർക്കാനുള്ള ശ്രമങ്ങൾ കരുതിയിരിക്കണം.
    ലോകം ആഗ്രഹിക്കുന്നത് മൂല്യങ്ങൾ കാത്ത് സൂക്ഷിക്കുന്ന തലമുറകളെയാണ്. വിഭാഗീയതയും വിധ്വംസക പ്രവർത്തനങ്ങളും ഒറ്റക്കെട്ടായി എതിർക്കണം.എല്ലാ വിഭാഗീയതകളും സമൂഹ വിരുദ്ധമാണ് എന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

    കെ.എൻ.എം പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. മന്ത്രി വി അബ്ദുറഹമാൻ, എം. മുഹമ്മദ് മദനി, പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, എം.കെ രാഘവൻ എം.പി, ഇ.ടി മുഹമ്മദ് ബഷീർ എം.പി, അഹ്മദ് ദേവർകോവിൽ എം എൽ എ, ഡോ ഫസൽ ഗഫൂർ, നൂർ മുഹമ്മദ് നൂർഷ,
    ഡോ.ഹുസൈൻ മടവൂർ, ഹനീഫ് കായക്കൊടി, ഷുക്കൂർ സ്വലാഹി, ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി, സുഹ്ഫി ഇമ്രാൻ എന്നിവർ പ്രസംഗിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Haram Imam KNM
    Latest News
    അറിവിൻ്റെയും ആഘോഷത്തിൻ്റെയും മധുരവുമായി കൊടിയത്തൂരിൽ ‘ചക്കരമാങ്ങ’ ശില്പശാല സമാപിച്ചു
    16/04/2026
    ലോക്‌സഭയിൽ വനിതാ സംവരണ ബിൽ അവതരിപ്പിച്ചു; ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ വാക്‌പോര്
    16/04/2026
    മാർപ്പാപ്പയെ പ്രതിരോധിച്ച് ബിഷപ്പുമാർ; ജെ.ഡി വാൻസിനും ട്രംപിനും മറുപടി
    16/04/2026
    ഇറാൻ യുദ്ധം: സൈനിക നടപടി അവസാനിപ്പിക്കാനുള്ള നീക്കം തള്ളി യുഎസ് സെനറ്റ്
    16/04/2026
    യാത്രക്കാർക്ക് തിരിച്ചടിയായി വൻ നിരക്ക് വർദ്ധന; ലോകകപ്പ് ഗതാഗതത്തിൽ ഫിഫ ഇടപെടണമെന്ന് ആവശ്യം
    16/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version