Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, June 24
    Breaking:
    • ഇറാന്റെ ആത്മീയ നേതാവ് ആയത്തുള്ള ഖുമൈനിക്ക് യു.പിയിലെ ചെറു പട്ടണവുമായി ബന്ധമുണ്ട്, ശ്രദ്ധാകേന്ദ്രമായി വീണ്ടും കിന്റൂര്
    • കേരളത്തിൽനിന്ന് പുതിയൊരു സംരംഭം, രാജ്യാന്തര നിലവാരത്തിൽ പാൽ വ്യവസായം, പ്രവാസികൾക്കും നിക്ഷേപത്തിന് അവസരം
    • പ്രവാസികള്‍ ഇനി കരാര്‍ തൊഴിലാളികള്‍; പ്രധാന തസ്തികകളിൽ സ്വദേശികൾ മതി
    • വെടിനിർത്തൽ പ്രഖ്യാപനത്തിന് തൊട്ടുമുന്നേ ഇസ്രായിലില്‍ ശക്തമായ ഇറാന്‍ ആക്രമണം: ആറു പേര്‍ കൊല്ലപ്പെട്ടു
    • ഫലസ്തീന്‍ മന്ത്രിസഭയില്‍ അഴിച്ചുപണി, സ്റ്റീഫൻ സലാമയും ഫർസീനും പുതിയ മന്ത്രിമാർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    ഹജ് കമ്മിറ്റി വഴിയുള്ള ഹാജിമാരുടെ ആദ്യ സംഘം കരിപ്പൂരിൽ തിരിച്ചെത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/07/2024 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊണ്ടോട്ടി- കേരള സംസ്ഥാന ഹജ് കമ്മിറ്റി മുഖേന ഹജ് കർമ്മത്തിന് പോയ തീർത്ഥാടകരുടെ ആദ്യ സംഘം കരിപ്പൂരിൽ തിരിച്ചെത്തി. കരിപ്പൂരിൽ നിന്ന് മെയ് 21 ന് പുലർച്ചെ പുറപ്പെട്ട ആദ്യ ഹജ് വിമാനത്തിൽ യാത്ര പുറപ്പെട്ട 166 ഹാജിമാരാണ് ഇന്ന് (തിങ്കൾ) വൈകീട്ട് 4.15 ന് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ തിരിച്ചെത്തിയത്. മുക്കാൽ മണിക്കൂറിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കി ടെർമിനലിന് പുറത്തെത്തിയ ഹാജിമാരെ ഹജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൃദ്യമായി സ്വീകരിച്ചു. 161 തീർത്ഥാടകരുമായി രണ്ടാമത്തെ ഹജ് വിമാനം ഇന്ന് (തിങ്കൾ) 8.30 ഓടെ തിരിച്ചെത്തും. ഇതോടെ ആദ്യദിനം തിരിച്ചെത്തുന്ന ഹാജിമാർ 327 ആയി.

    ആദ്യ വിമാനത്തിൽ തിരിച്ചെത്തിയ ഹാജിമാരെ ഹജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, അംഗങ്ങളായ അഡ്വ. പി. മൊയ്തീൻകുട്ടി, ഡോ. ഐ.പി. അബ്ദുസ്സലാം, ഉമ്മർ ഫൈസി മുക്കം, പി.ടി. അക്ബർ, സഫർ കയാൽ, പി.പി. മുഹമ്മദ് റാഫി, മുഹമ്മദ് ഖാസിം കോയ, കൊണ്ടോട്ടി നഗരസഭാ വൈസ് ചെയർമാൻ അഷ്റഫ് മടാൻ, സ്ഥിരം സമിതി അധ്യക്ഷൻ കെ.പി. ഫിറോസ്, ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി മുഹമ്മദലി എൻ., ഹജ്ജ് വകുപ്പ് മന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥൻ യൂസുഫ് പടനിലം, ഹസൈൻ പി.കെ, തുടങ്ങിയവർ സ്വീകരിച്ചു. ഹാജിമാരെ സഹായിക്കുന്നതിനായി സെൽ ഓഫീസർ പി.കെ മുഹമ്മദ് ഷഫീഖിൻ്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ 17 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇവർ ഹാജിമാരുടെ ലഗേജ്, സംസം വിതരണം തുടങ്ങിയ കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നു. ഹജ് കമ്മിറ്റി വളണ്ടിയർമാരും ട്രൈനർമാരും ഹാജിമാരെ സഹായിക്കാൻ ഉണ്ടായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കേരളത്തിൽ നിന്നും ഇത്തവണ മൂന്ന് എമ്പാർക്കേഷൻ പോയിന്റുകളിൽ നിന്നാണ് ഹാജിമാർ യാത്ര തിരിച്ചത്. ഇതിൽ കോഴിക്കോട് എമ്പാർക്കേഷൻ പോയിന്റിൽ നിന്നും യാത്ര തിരിച്ച ഹാജിമാരുടെ മടക്ക യാത്രയാണ് ആരംഭിച്ചത്. നിന്നാണ് ഹാജിമാരുടെ മടക്ക യാത്ര.

    കൊച്ചിയിലേക്കും കണ്ണൂരിലേക്കുമുള്ള മടക്ക യാത്രാ വിമാനങ്ങൾ ജൂലായ് 10 ന് ആരംഭിക്കും. സൗദി എയർലൈൻസാണ് കൊച്ചിയിലും കണ്ണൂരിലും സർവ്വീസ് നടത്തുന്നത്. കൊച്ചിൻ എമ്പാർക്കേഷൻ പോയിന്റിലേക്കുള്ള ആദ്യ വിമാനം ജൂലായ് 10ന് രാവിലെ 10.35നും കണ്ണൂരിലേക്കുള്ള ആദ്യ സർവ്വീസ് 10ന് ഉച്ചക്ക് 12 നുമാണെത്തുന്നത്. കേരളത്തിലേക്ക് മൊത്തം 89 സർവ്വീസുകളാണുള്ളത്. കോഴിക്കോട് 64, കൊച്ചി 16, കണ്ണൂർ 9 സർവ്വീസുകളുണ്ടാകും. ജൂലായ് 22നാണ് അവസാന സർവ്വീസ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj
    Latest News
    ഇറാന്റെ ആത്മീയ നേതാവ് ആയത്തുള്ള ഖുമൈനിക്ക് യു.പിയിലെ ചെറു പട്ടണവുമായി ബന്ധമുണ്ട്, ശ്രദ്ധാകേന്ദ്രമായി വീണ്ടും കിന്റൂര്
    24/06/2025
    കേരളത്തിൽനിന്ന് പുതിയൊരു സംരംഭം, രാജ്യാന്തര നിലവാരത്തിൽ പാൽ വ്യവസായം, പ്രവാസികൾക്കും നിക്ഷേപത്തിന് അവസരം
    24/06/2025
    പ്രവാസികള്‍ ഇനി കരാര്‍ തൊഴിലാളികള്‍; പ്രധാന തസ്തികകളിൽ സ്വദേശികൾ മതി
    24/06/2025
    വെടിനിർത്തൽ പ്രഖ്യാപനത്തിന് തൊട്ടുമുന്നേ ഇസ്രായിലില്‍ ശക്തമായ ഇറാന്‍ ആക്രമണം: ആറു പേര്‍ കൊല്ലപ്പെട്ടു
    24/06/2025
    ഫലസ്തീന്‍ മന്ത്രിസഭയില്‍ അഴിച്ചുപണി, സ്റ്റീഫൻ സലാമയും ഫർസീനും പുതിയ മന്ത്രിമാർ
    24/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version