പൊന്നാനി: എസ്.വൈ.എസ് പൊന്നാനി സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനിയിൽ ഹജ് പഠന ക്ലാസ് നടത്തി. യാത്രാ സംബന്ധ വിവരങ്ങൾ, ചരിത്ര പഠനം, വീട്ടിൽ നിന്നിറങ്ങി തിരിച്ചെത്തുന്നതുവരെയുള്ള കർമങ്ങൾ എന്നിവയുടെ വിശദമായ പഠനവും ചോദ്യോത്തരങ്ങളും ചർച്ച ചെയ്തു. മുൻ സംസ്ഥാന ഹജ് കമ്മിറ്റിയംഗം കെ.എം മുഹമ്മദ് ഖാസിം കോയ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് പൊന്നാനി സോൺ പ്രസിഡൻ്റ് വി.പി.എം സുബൈർ ബാഖവി അധ്യക്ഷത വഹിച്ചു. സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി ഇബ്രാഹിം ബാഖവി മേൽമുറി ക്ലാസിന് നേതൃത്വം നൽകി. ഹുസൈൻ അയിരൂർ സ്വാഗതവും അനസ് അംജദി നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group