ചങ്ങരംകുളം- വിമാന കമ്പനികളുടെ ധാർഷ്ട്യത്തിന് തടയിടാനും ചെലവ് ചുരുങ്ങിയ ഹജ് യാത്ര സാധ്യമാക്കാനും കപ്പൽ വഴിയുള്ള ഹജ് തീർത്ഥാടനത്തിലൂടെ സാധ്യമാകുമെന്നും ഇതിനായി സർക്കാർ തലത്തിൽ സമ്മർദ്ദങ്ങൾ ശക്തമാക്കുമെന്നും പി നന്ദകുമാർ എം.എൽ.എ പറഞ്ഞു. പൊന്നാനി, തവനൂർ മണ്ഡലങ്ങളിൽ നിന്നും സർക്കാർ മുഖേന ഹജിന് പുറപ്പെടുന്ന ഹാജിമാർക്ക് പന്താവൂർ ഇർശാദിൽ നടത്തിയ രണ്ടാംഘട്ട ഹജ് സാങ്കേതിക ട്രെയിനിങ് ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുൻ ഹജ് കമ്മിറ്റി അംഗം കെ .എം മുഹമ്മദ് ഖാസിം കോയ ആധ്യക്ഷത വഹിച്ചു. സംസ്ഥാന മദ്രസ ക്ഷേമ ഡയറക്ടർ ബോർഡ് അംഗം കെ. സിദ്ദീഖ് മൗലവി അയിലക്കാട് , വാരിയത്ത് മുഹമ്മദലി, പി പി നൗഫൽ സഅദി എന്നിവർ പ്രസംഗിച്ചു. ജില്ലാ ട്രെയിനർ അബ്ദുറഊഫ് ക്ലാസെടുത്തു. മണ്ഡലം ട്രെയിനർമാരായ അലി മുഹമ്മദ് കെ എം (പൊന്നാനി ) നസീർ വി വി (തവനൂർ )കെ സി മുനീർ , എ പി എം ബഷീർ , അബ്ദുറഹീം പി , അലി അശ്കർ സി.പി ,സുഹൈറ കെ , അനീഷ കോലളമ്പ് തുടങ്ങിയവർ നേതൃത്വം നൽകി