കോഴിക്കോട്: സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മിൽ നിറയ്ക്കാനായി കാറിൽ പണം കൊണ്ടുവരുന്നതിനിടെ മുളകു പൊടി വിതറി ഡ്രൈവറെ കെട്ടിയിട്ട് 25 ലക്ഷം രൂപ കവർന്നതായി പരാതി. കോഴിക്കോട് ജില്ലയിലെ എലത്തൂർ കാട്ടിലപ്പീടികയിലാണ് സംഭവം.
പയ്യോളി സ്വദേശി സുഹൈലിൽ നിന്നാണ് ആക്രമി സംഘം പണം കവർന്നത്. യുവതിയടങ്ങുന്ന സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് സുഹൈൽ പറഞ്ഞു. കാറിനുള്ളിൽ കെട്ടിയിട്ട നിലയിൽ മുഖത്തും ദേഹത്തും മുളകുപൊടി വിതറിയ നിലയിലാണ് സുഹൈലിനെ കണ്ടെത്തിയത്.
കാറിൽ വരുന്നതിനിടെ യുവതി അടങ്ങുന്ന സംഘം ലിഫ്റ്റ് ചോദിക്കുകയായിരുന്നു. ശേഷമാണ് മുളക് പോടി വിതറി ആക്രമിച്ച് കൈയിലുണ്ടായിരുന്ന 25 ലക്ഷം രൂപ സംഘം തട്ടിയെടുത്തതെന്ന് സുഹൈൽ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group