Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 3
    Breaking:
    • എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും- ഇന്ത്യ, ജിദ്ദയില്‍ നിന്ന് ഇന്ന് പത്ത് സര്‍വീസ്
    • യാത്രക്കാര്‍ വിമാനകമ്പനികളുമായി ബന്ധപ്പെടണമെന്ന് റിയാദ് എയര്‍പോര്‍ട്ട്
    • യുഎഇയിലെ വിമാന യാത്രാ തടസ്സം: കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് ഷാർജയിൽ നിന്ന് മസ്‌കറ്റിലേക്കുള്ള ബസ് സർവീസുകൾ ഏർപ്പെടുത്തി ഒമാൻ ആസ്ഥാനമായുള്ള വിമാന കമ്പനികൾ
    • മിസൈല്‍ തടയുന്നതിന്റെ ഫോട്ടോകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്
    • ആഗോള വ്യോമയാന മേഖലക്ക് 2,600 കോടി ഡോളറിന്റെ നഷ്ടം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ഗ്രീഷ്മ തിരുവനന്തപുരം അട്ടകുളങ്ങര ജയിലില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/01/2025 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തിരുവനന്തപുരം അട്ടകുളങ്ങര വനിതാ ജയിലില്‍ ഈ വര്‍ഷം എത്തുന്ന ഒന്നാം നമ്പര്‍ പ്രതിയാണ് ഷാരോണ്‍ രാജ് വധക്കേസിലെ ഗ്രീഷ്മ. 1 സി 2025 എസ് എസ് ഗ്രീഷ്മ എന്നാണ് ജയില്‍ രേഖകളിലെ അടയാളം. മുന്‍പ് റിമാന്‍ഡ് തടവുകാരിയായി ഒന്നരവര്‍ഷക്കാലത്തോളം ഗ്രീഷ്മ ഇതേ ജയിലില്‍ തന്നെയാണ് കഴിഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ ഗ്രീഷ്മയ്ക്ക് ഇവിടം പുതിയതല്ല. ജയിലില്‍ ആദ്യ നാല് ദിവസം ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരിക്കും ഗ്രീഷ്മ.

    സെന്‍ട്രല്‍ ജയിലിലെ വനിതാ സെല്ലില്‍ കൂടുതല്‍ തടവുകാരെ ഉള്‍ക്കൊള്ളാന്‍ സൗകര്യം ഇല്ലാത്തതിനാലാണ് അട്ടക്കുളങ്ങര ജയിലിലേക്ക് ഗ്രീഷ്മയെ മാറ്റിയത്. ജയിലിലെ മറ്റു സ്ഥിരം തടവുകാരെ പോലെയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെയും പരിഗണിക്കുക. അപ്പീലുകളെല്ലാം തള്ളി വധശിക്ഷ ഉറപ്പായാല്‍ മാത്രമേ പ്രത്യേക സെല്ലിലേക്ക് മാറ്റുകയുള്ളൂ. ഇങ്ങനെ മാറ്റിയിട്ടുള്ള വനിത തടവുകാരാരും സംസ്ഥാനത്തെ ജയിലുകളില്‍ ഇല്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഗ്രീഷ്മ ഷാരോണിനെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നു കണ്ടെത്തിയാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്.സമര്‍ത്ഥവും ക്രൂരവുമായി കുറ്റകൃത്യം ചെയ്ത പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കുന്നതിനെ നിയമം എതിര്‍ക്കുന്നില്ലെന്ന് പറഞ്ഞാണ് 24 വയസ്സുള്ള ഗ്രീഷ്മക്ക് കോടതി വധശിക്ഷ നല്‍കിയത്. വിധി ന്യായത്തില്‍ ക്രൂര കൊലപാതകത്തെ കുറിച്ച്
    കോടതി അക്കമിട്ടു പറഞ്ഞു.ഗ്രീഷ്മയ്ക്കും ഷാരോണിനും ഒരേ പ്രായമാണെന്നും പ്രായത്തിന്റെ ഇളവ് ഗ്രീഷ്മക്ക് നല്‍കാനാവില്ലെന്നും കോടതി നീരിക്ഷണം.പ്രണയത്തിന്റെ അടിമയായി മാറിയ ഷാരോണിനെ പ്രകോപനമില്ലാതെയാണ് ഗ്രീഷ്മ കൊന്നത്.ഗാഢമായ സ്‌നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപെടുത്താന്‍ ഗ്രീഷ്മ ശ്രമിച്ചു.കുറ്റം ചെയ്തിട്ടും അവസാനം വരെ പിടിച്ചു നില്‍ക്കാനുള്ള ഗ്രീഷ്മയുടെ കൗഷലം വിജയിച്ചില്ല. മുമ്പ് കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടില്ലെന്ന ഗ്രീഷ്മയുടെ വാദവും കോടതി തള്ളി.

    അതേസമയം, നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച വധ ശിക്ഷക്കെതിരെ അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ ഗ്രീഷ്മയുടെ കുടുംബം ഉടന്‍ തീരുമാനം എടുക്കും. വധശിക്ഷ ഹൈക്കോടതിയുടെ രണ്ട് അംഗ ബെഞ്ച് പരിഗണിക്കണമെന്നാണ് ആവശ്യപ്പെടുക. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ വധശിക്ഷ വിധിച്ചത് നിലനില്‍ക്കില്ല എന്ന നിലപാടിലാണ് ഗ്രീഷ്മയുടെ അഭിഭാഷകര്‍.

    സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ വധശിക്ഷ വിധിക്കരുത് എന്ന് മേല്‍ക്കോടതികള്‍ പലപ്പോഴും നിര്‍ദ്ദേശിച്ചിരുന്നു. ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്ത 24 വയസ്സുള്ള ഒരു പെണ്‍കുട്ടിയാണെന്നതും പ്രതിക്ക് അനുകൂല ഘടകം ആയിരുന്നു. പക്ഷേ ഇതൊന്നും പരിഗണിക്കാതെയാണ് കോടതി പരമാവധി ശിക്ഷ വിധിച്ചത് എന്നാണ് പ്രതിഭാഗത്തിന്റെ പരാതി. അഭിഭാഷകരുമായി ഗ്രീഷ്മയുടെ മാതാപിതാക്കള്‍ കൂടിക്കാഴ്ച നടത്തും. ഇതിനുശേഷമായിരിക്കും അപ്പീല്‍ നല്‍കുക. ശിക്ഷ വിധിച്ച 30 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാനുള്ള സാവകാശം പ്രതിഭാഗത്തിനുണ്ട്. കേസില്‍ ഒന്നാംപ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷയും, തെളിവ് നശിപ്പിച്ചതിന് മൂന്നാം പ്രതിയായ അമ്മാവന്‍ നിര്‍മല കുമാരന് മൂന്നുവര്‍ഷം തടവുമാണ് കോടതി വിധിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Greeshma Sharon
    Latest News
    എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും- ഇന്ത്യ, ജിദ്ദയില്‍ നിന്ന് ഇന്ന് പത്ത് സര്‍വീസ്
    03/03/2026
    യാത്രക്കാര്‍ വിമാനകമ്പനികളുമായി ബന്ധപ്പെടണമെന്ന് റിയാദ് എയര്‍പോര്‍ട്ട്
    03/03/2026
    യുഎഇയിലെ വിമാന യാത്രാ തടസ്സം: കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് ഷാർജയിൽ നിന്ന് മസ്‌കറ്റിലേക്കുള്ള ബസ് സർവീസുകൾ ഏർപ്പെടുത്തി ഒമാൻ ആസ്ഥാനമായുള്ള വിമാന കമ്പനികൾ
    03/03/2026
    മിസൈല്‍ തടയുന്നതിന്റെ ഫോട്ടോകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്
    03/03/2026
    ആഗോള വ്യോമയാന മേഖലക്ക് 2,600 കോടി ഡോളറിന്റെ നഷ്ടം
    03/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.