കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലം ബൈപാസിൽ ബിവറേജിന് സമീപം ബൈക്ക് കൈവരിയിൽ ഇടിച്ച് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് മിഠായ് തെരുവിലെ മെട്രോ സ്റ്റോർ ഉടമ പി അബ്ദുൽസലീമിന്റെ മകൻ മലാപ്പറമ്പ് പാറമ്മൽ റോഡ് ‘സനാബിൽ’ കുറുവച്ചാലിൽ റസൽ അബ്ദുല്ല(19)യാണ് മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു അപകടം. ബംഗളൂരുവിൽ ബി കോം രണ്ടാം വർഷ വിദ്യാർത്ഥിയാണ്. കൂടെയുണ്ടായിരുന്ന മലാപറമ്പ് സ്വദേശി ഹരിനാരായണനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. കുറുവച്ചാലിൽ പ്രസീന(സെർവി)യാണ് മാതാവ്. നൈല സഹോദരിയാണ്.
