കണ്ണൂർ- ട്രെയിനിൽനിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ബലാത്സംഗം ചെയ്‌ത് കൊന്ന കേസിലെ പ്രതി ഗോവിന്ദ ചാമി ജയിൽ ചാടി. അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽനിന്നാണ് ഗോവിന്ദചാമി ജയിൽ ചാടിയത്. ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കുകയായിരുന്നു ഗോവിന്ദ ചാമി.
രാവിലെ സെൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ഗോവിന്ദ ചാമിയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. ഇയാൾക്ക് വേണ്ടി ജയിൽ അധികൃതർ കൂടുതൽ പരിശോധനകൾ നടത്തുകയാണ്. പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ നേരത്തെ ഗോവിന്ദ ചാമിയെ വധശിക്ഷക്ക് വിധിച്ചിരുന്നു. ഇത് പിന്നീട് സുപ്രീം കോടതി റദ്ദാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group