പരിയാരം – ഉദരശസ്ത്രക്രിയയെത്തുടർന്ന് വിദ്യാർഥിനി മരിച്ചു. ചാപ്പാരപ്പടവ് പെരുന്തലേരിയിലെ റഫാ ഫാത്തിമ(12) യാണ് പരിയാരം മെഡിക്കൽ കോളേജിൽ മരിച്ചത്. രണ്ടുദിവസം മുമ്പേ അപ്പൻഡിക്സിന് ഓപ്പറേഷൻ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഹോസ്പ്‌പിറ്റലിൽ എത്തിക്കുകയും ചികിത്സക്കിടെ മരണപ്പെടുകയും ആയിരുന്നു.
കെ.എം.സി.സി ഖത്തർ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി ശറഫുദിൻ ചപ്പാരപ്പടവിന്റെയും ഫാത്തിമയുടെയും മകളാണ്. പെരുന്തലേരി എയുപി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സഹോദരങ്ങൾ ഹംന, സഫ്വാൻ.
Monday, July 27
Breaking:
- വിദ്യാഭ്യാസ മേഖലയിൽ അടിമുടി പരിഷ്കാരത്തിന് മോഡിയുടെ ടാസ്ക് ഫോഴ്സ്
- അടരുവാൻ വയ്യ, ക്യാമറമാനെ വിവാഹം ചെയ്ത് മൂന്നു സഹോദരിമാർ, വിമർശനവുമായി ഹൈന്ദവ സംഘടനകൾ
- കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റ് ജനപ്രതിനിധികൾക്ക് ആദരവും ഉന്നത വിജയം നേടിയവർക്ക് ബഹുമതിയും സമ്മാനിച്ചു
- ഹദീസ് പഠന വഴിയിൽ സൗദി അറേബ്യയുടെ സേവനം മഹത്തരം: ഫൈസൽ മൗലവി
- ഇതാണ് സഖ്യത്തിനുള്ള സമയം, പിന്നീട് കരഞ്ഞിട്ട് കാര്യമില്ല-യു.പിയിൽ എസ്.പിയെ സഖ്യത്തിന് ക്ഷണിച്ച് ഒവൈസി
