തിരുവനന്തപുരം– കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ കാത്തിരിക്കുന്ന ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മറ്റന്നാൾ ഉച്ചയ്ക്ക് പ്രഖ്യാപിക്കും. പുതിയ വിദ്യാഭ്യാസമന്ത്രി ചുമതലയേൽക്കുന്നതുവരെ കാത്തുനിൽക്കാതെ, പൊതുവിദ്യാഭ്യാസ സെക്രട്ടറിയും പരീക്ഷാ കമ്മീഷണറും (ഡിജിഇ) ചേർന്നായിരിക്കും ഫലം പുറത്തുവിടുക. ഇന്ന് ചേർന്ന പരീക്ഷാ ബോർഡ് യോഗം പരീക്ഷാഫലം അന്തിമമായി വിലയിരുത്തി അംഗീകാരം നൽകി. സാധാരണഗതിയിൽ വിദ്യാഭ്യാസ മന്ത്രിയാണ് ഫലപ്രഖ്യാപനം നടത്താറുള്ളതെങ്കിലും, നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിരിക്കുന്നത്.
പരീക്ഷാഫലം ലഭ്യമാകുന്ന വെബ്സൈറ്റുകളും മറ്റ് വിവരങ്ങളും പരീക്ഷാ ഭവൻ ഉടൻ ഔദ്യോഗികമായി അറിയിക്കും. പ്ലസ് വൺ പ്രവേശന നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഈ തീരുമാനം സഹായകമാകും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



