മലപ്പുറം– വിദേശത്ത് നിന്ന് മടങ്ങിവന്ന് നാട്ടില്‍ ഒരു സംരംഭം ആരംഭിക്കാന്‍ താല്‍പര്യമുള്ള പ്രവാസികള്‍ക്ക് ഏകദിന ശില്‍പശാല. ജൂലൈ 2ന് മലപ്പുറം ജില്ല ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളിലാണ് ശില്‍പശാല നടക്കുന്നത്. നോര്‍ക്ക റൂട്ട്‌സും കേരളസര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റും സംയുക്തമായിട്ടാണ് നടത്തുന്നത്. സംരംഭകരാകാന്‍ താല്‍പര്യമുള്ള പ്രവാസികള്‍ക്ക് അവരവരുടെ യോഗ്യതയും തൊഴില്‍ പരിചയത്തിനും അനുസരിച്ചുള്ള സംരംഭങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും ആവശ്യമായ സാമ്പത്തിക, നിയമ, മാനേജ്‌മെന്റ് മേഖലകളെ സംബന്ധിച്ചുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളെ കുറിച്ചും കുറഞ്ഞ മൂലധനത്തില്‍ നാട്ടില്‍ ആരംഭിക്കാന്‍ സാധിക്കുന്ന നൂതന ആശയങ്ങളെ കുറിച്ചും ശില്‍പശാലയില്‍ സംവദിക്കും. ഫോണ്‍ 8078249505
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group