ആലപ്പുഴ– മാവേലിക്കര മുൻ കോൺഗ്രസ് എംഎൽഎ എം.മുരളി അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 1991,1996,2001 വർഷങ്ങളിൽ മാവേലിക്കര മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചാണ് നിയമസഭയിൽ എത്തിയത്. പിന്നീട് കായംകുളത്തും ചെങ്ങന്നൂരിലും മത്സരിച്ചെങ്കിലും വിജയിക്കാൻ സാധിച്ചില്ല. സ്പീക്കർ സ്ഥാനത്തേക്ക് ഇദ്ദേഹം
മത്സരിച്ചിരുന്നു.
കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചത്. കെ.എസ്.യു ആലപ്പുഴ ജില്ലാ പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്ന പദവികൾ അലങ്കരിച്ചിട്ടുണ്ട്. നിലവിൽ എഐസിസി അംഗമാണ്. മാവേലിക്കര ചെന്നിത്തല ചെറുകോലിൽ മാധവൻ പിള്ളയുടെയും രാജമ്മയുടെയും മകനാണ്. രമാദേവിയാണ് ഭാര്യ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



