തിരുവനന്തപുരം: ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാന ജലസേചന വകുപ്പും (IDRB) കേന്ദ്ര ജല കമ്മിഷനും (CWC) താഴെപ്പറയുന്ന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. നദീതീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം.
ഓറഞ്ച് അലർട്ട്
- കാസർകോട്: ഉപ്പള (ഉപ്പള സ്റ്റേഷൻ), നീലേശ്വരം (ചായ്യോം സ്റ്റേഷൻ), മൊഗ്രാൽ (മധുർ സ്റ്റേഷൻ)
- പത്തനംതിട്ട: മണിമല (തോണ്ടറ സ്റ്റേഷൻ)
മഞ്ഞ അലർട്ട്
- തിരുവനന്തപുരം: വാമനപുരം (മൈലംമൂട് സ്റ്റേഷൻ), കരമന (വെള്ളായിക്കടവ് സ്റ്റേഷൻ – CWC)
- കൊല്ലം: പള്ളിക്കൽ (ആനയടി സ്റ്റേഷൻ)
- പത്തനംതിട്ട: പമ്പ (ആറന്മുള, മടമൺ സ്റ്റേഷനുകൾ – CWC), അച്ചൻകോവിൽ (കല്ലേലി, കോന്നി GD സ്റ്റേഷനുകൾ), മണിമല (കല്ലൂപ്പാറ സ്റ്റേഷൻ – CWC)
- ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷൻ – CWC)
- എറണാകുളം: മൂവാറ്റുപുഴ (കക്കടാശ്ശേരി, തൊടുപുഴ സ്റ്റേഷനുകൾ)
- തൃശൂർ: കരുവന്നൂർ (കുറുമാലി, കരുവന്നൂർ സ്റ്റേഷനുകൾ)
- കോഴിക്കോട്: കോരപ്പുഴ (കുന്നമംഗലം, കൊള്ളിക്കൽ സ്റ്റേഷനുകൾ)
- കണ്ണൂർ: പെരുമ്പ (കൈതപ്രം സ്റ്റേഷൻ), കവ്വായി (വെല്ലൂർ സ്റ്റേഷൻ)
- കാസർകോട്: കാര്യങ്കോട് (ഭീമനടി സ്റ്റേഷൻ)
നദികളിൽ ഇറങ്ങുകയോ മുറിച്ചുകടക്കുകയോ ചെയ്യരുത്. തീരത്തോട് ചേർന്ന് താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം. പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് മാറിത്താമസിക്കാൻ തയ്യാറാവണം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group