കൊണ്ടോട്ടി – കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ചു. കൊണ്ടോട്ടി എയര്‍പോര്‍ട്ട് ജങ്ഷനു സമീപം കൊളത്തൂരില്‍വെച്ചാണ് ബസ്സിന് തീപിടിച്ചത്.
ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു. യാത്രക്കാരെ അതിവേഗം ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സന എന്ന ബസ്സാണ് കത്തിയമര്‍ന്നത്. പുക ഉയരുന്നത് കണ്ടപ്പോള്‍ തന്നെ യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസില്‍ നിരവധി യാത്രക്കാരുണ്ടായിരുന്നു. നാട്ടുകാരും അഗ്‌നിരക്ഷാ സേനയുമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group