കോഴിക്കോട്– കോഴിക്കോട് പുതിയ ബസ്റ്റാൻഡിന് സമീപമുണ്ടായ തീപീടിത്തം മൂന്ന് മണിക്കൂർ പിന്നിട്ടിട്ടും നിയന്ത്രക്കാൻ കഴിയുന്നില്ല. നഗരത്തിലാകെ കറുത്ത പുക ഉയർന്നു. തീയണക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നതായി എസ്.പി ടി നാരായണൻ പറഞ്ഞു. അഗ്നിരക്ഷാ സേനയുടെ ഇരുപത് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ് ഇതിനു പുറമെ രാസവസ്തുക്കൾ ഉപയോഗിച്ചും അണക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.
വൈകിട്ട് അഞ്ച് മണിയോടെ കോഴിക്കോട് ബസ് സ്റ്റാൻഡിന് അടുത്തുള്ള ബുക്‌സ്റ്റാളിന് സമീപത്ത് നിന്നാണ് തീ ഉയര്‍ന്നു തുടങ്ങിയത്. തീ പിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. പടർന്നു പിടിച്ച തീ കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സ് എന്ന തുണിക്കടയിലേക്കും മറ്റുള്ള അടുത്തുള്ളകടകളിലേക്കും വ്യാപിക്കുകയായിരുന്നു. തുണിക്കട ഏകദേശം പൂർണമായും കത്തി നശിച്ചു. തീ പടരാതിരിക്കാന്‍ അഗ്നിരക്ഷാ സേന കഠിന പരിശ്രമത്തിലാണ്.
ടെക്സ്റ്റയില്‍സിന്റെ ഗോഡൗണ്‍ ഭാഗത്ത് കത്തിനിൽക്കുകയായിരുന്ന തീ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു. പുതിയസ്റ്റാന്‍ഡില്‍ നിര്‍ത്തിയിരക്കുന്ന ബസുകള്‍ മുഴുവന്‍ മാറ്റുകയും ആളുകളെ ഒഴിപ്പിച്ചതിനാൽ വൻ അപകടങ്ങൽ ഒഴിവായി. നിലവില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീയണക്കാന്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണക്കാനുള്ള ശ്രമം തുടരുന്നു. നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.