Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, February 22
    Breaking:
    • കൊച്ചിയിലും വീണ് ബ്ലാസ്റ്റേഴ്‌സ്; തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റ് മഞ്ഞപ്പട
    • യു.എ.ഇ ഇസ്രായിലിന്റെ ട്രോജന്‍ കുതിര – അല്‍തുവൈജിരി
    • ഹെഡ്ലൈറ്റുകള്‍ ഇല്ലാതെ തുരങ്കങ്ങളില്‍ വാഹനമോടിക്കുന്നത് ഗതാഗത ലംഘനം; പിടികൂടിയാൽ വൻ പിഴ
    • മുൻ അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു
    • ശൈഖ് സ്വാലിഹ് അല്‍മഗാംസിക്ക് മസ്ജിദുന്നബവി ഇമാമായി നിയമനം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    കോപ്പിയടി പിടികൂടിയതിനു വ്യാജ പീഡനപരാതി: അധ്യാപകന് 10 വർഷത്തിന് ശേഷം നീതി

    സിപിഎം ജില്ലാക്കമ്മിറ്റിയുടെയും അന്നത്തെ എംഎൽഎ എസ്.രാജേന്ദ്രന്റെയും ഇടപെടലുകളെത്തുടർന്ന് കോപ്പിയടി പരാതി പൂഴ്ത്തിയെന്നും ആരോപണമുണ്ട്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/09/2025 Kerala Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പ്രഫ. ആനന്ദ് വിശ്വനാഥൻ
    Share
    WhatsApp Facebook Twitter Telegram LinkedIn

    തൊടുപുഴ– കോപ്പി അടിച്ചത് പിടികൂടിയതിന് വിദ്യാർഥികൾ വ്യാജപീഡനപരാതി നൽകിയ അഡിഷനൽ ചീഫ് എക്സാമിനറായിരുന്ന പ്രഫ. ആനന്ദ് വിശ്വനാഥനെ പത്ത് വർഷത്തിന് ശേഷം കുറ്റവിമുക്തനാക്കി കോടതി. പരീക്ഷക്ക് കോപ്പി അടിച്ചത് പിടികൂടിയതിന്റെ പ്രതികാരമായാണ് മൂന്നാർ ഗവ കോളജിലെ ഇക്കണോമിക്സ് വിഭാഗം മേധാവി കൂടിയായിരുന്ന പ്രഫ. ആനന്ദിനെതിരെ 5 വിദ്യാർഥികൾ ചേർന്ന് വ്യാജപീഡന പരാതി നൽകിയത്. മൂന്ന് വർഷം അദ്ദേഹത്തിന് ജയിയിലിൽ കഴിയേണ്ടി വന്നു. എന്നാൽ, തൊടുപുഴ അഡിഷനൽ സെഷൻസ് ജഡ്ജിയാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ കുറ്റവിമുക്തനാക്കി വിധി പുറപ്പെടുവിപ്പിച്ചത്.

    2014 ഓഗസ്റ്റ് മുതൽ സെപ്റ്റംബർ 5 വരെയുള്ള കാലത്തു പീഡിപ്പിച്ചെന്ന് ആരോപിച്ച് പ്രഫ. ആനന്ദിനെതിരെ വിദ്യാഭ്യാസമന്ത്രിക്കും വനിത കമ്മിഷനുമാണ് ഇവർ പരാതി നൽകിയത്. ആനന്ദിനെ കുടുക്കാൻ അധ്യാപകരുൾപ്പെടെയുള്ള കോളജ് അധികൃതരും വിദ്യാർഥികൾക്കൊപ്പം ചേർന്നതായാണ് ആരോപണം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ‘സർവകലാശാല നിയമങ്ങൾ ഒന്നും പാലിക്കാതെയാണ് 2014ൽ രണ്ടാം സെമസ്റ്റർ ഇക്കണോമിക്സ് പരീക്ഷ നടന്നത്. കോളജിൽ അന്ന് വ്യാപകമായി കോപ്പിയടി നടന്നു. ആകെ 8 പേർ മാത്രം എഴുതിയ ഇക്കണോമിക്സ് പരീക്ഷയിലാണ് 5 വിദ്യാർഥിനികളുടെ കോപ്പിയടി ഞാൻ പിടികൂടുന്നത്. പക്ഷേ, ഞാൻ നിർദേശിച്ചിട്ടും ഇൻവിജിലേറ്റർ കോപ്പിയടി പരാതി പൂഴ്ത്തി. പ്രിൻസിപ്പൽ അതിനു കൂട്ടുനിന്നു. സിപിഎം ജില്ലാക്കമ്മിറ്റിയുടെയും അന്നത്തെ എംഎൽഎ എസ്.രാജേന്ദ്രന്റെയും ഇടപെടലുകളെത്തുടർന്നായിരുന്നു അത്. ’ സംഭവത്തെകുറിച്ച് ആനന്ദ് പറഞ്ഞത് ഇങ്ങിനെ ആയിരുന്നു.

    പിന്നീട് ഓണാവധി കഴിഞ്ഞ് വന്നപ്പോഴാണ് തനിക്കെതിരെ പീഡനപരതി ഉന്നയിച്ച കാര്യം ആനന്ദ് അറിയുന്നത്. യൂണിവേഴ്സിറ്റിയിൽ കോപ്പിയടി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മനസ്സിലാക്കിയ ഇദ്ദേഹം നേരിട്ട് സർവകലാശാലയിൽ വിളിച്ച് കോപ്പിയടി റിപ്പോർട്ട് ചെയ്തു. എന്നാൽ അന്വേഷണം അദ്ദേഹത്തിന് എതിരെ ആയിരുന്നു. ആനന്ദ് വിശ്വനാഥനെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. എസ്.എഫ്.ഐ അനുഭാവികളായ വിദ്യാർഥിനികൾ പരാതി തയാറാക്കിയത് മൂന്നാർ സിപിഎം പാർട്ടി ഓഫിസിൽ വച്ചാണെന്നാണ് അന്വേഷണ കമ്മിഷന്റെ കണ്ടെത്തൽ. ഇക്കാര്യം വിദ്യാർഥിനികൾ തന്നെ സമ്മതിച്ചതായും റിപ്പോർട്ടിലുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    case against teacher justice after 10 years latest malayalam news professor anand viswanathan
    Latest News
    കൊച്ചിയിലും വീണ് ബ്ലാസ്റ്റേഴ്‌സ്; തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റ് മഞ്ഞപ്പട
    22/02/2026
    യു.എ.ഇ ഇസ്രായിലിന്റെ ട്രോജന്‍ കുതിര – അല്‍തുവൈജിരി
    22/02/2026
    ഹെഡ്ലൈറ്റുകള്‍ ഇല്ലാതെ തുരങ്കങ്ങളില്‍ വാഹനമോടിക്കുന്നത് ഗതാഗത ലംഘനം; പിടികൂടിയാൽ വൻ പിഴ
    22/02/2026
    മുൻ അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു
    22/02/2026
    ശൈഖ് സ്വാലിഹ് അല്‍മഗാംസിക്ക് മസ്ജിദുന്നബവി ഇമാമായി നിയമനം
    22/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.