വാണിമേൽ– വീട്ടു മുറ്റത്ത് നിന്ന് കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ തെങ്ങ് കടപുഴകി വീണ് വീട്ടമ്മ മരണപ്പെട്ടു. ഭൂമിവാതുക്കൽ ചാമ മുക്കിലെ പീടികയുള്ള പറമ്പത്ത് ജംഷീദിന്റെ ഭാര്യ ഫഹീമ (30) യാണ് മരിച്ചത്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.
നരിപ്പറ്റ പഞ്ചായത്തിലെ മുള്ളമ്പത്ത് സ്വദേശിയാണ് ഫഹീമ. ഖത്തറിലായിരുന്ന ജംഷീർ അപകട വിവരം അറിഞ്ഞ് നാട്ടിലേക്ക് തിരിക്കാനുള്ള തയ്യാറെടുപ്പിലാണ്. അപകടം നടന്ന ഉടനെ ഫഹീമയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കല്ലാച്ചി സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group