തൃശൂർ: തൃശൂർ പൂരത്തിനിടെ എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടി തിക്കിലും തിരക്കിലും പെട്ട് 42 പേർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ രണ്ടേകാലോടെയായിരുന്നു സംഭവം. ആനപ്പുറത്തുണ്ടായിരുന്ന മൂന്നു പേർ 15 മിനിറ്റോളം നിലത്ത് ഇറങ്ങാൻ കഴിയാതെ കുടുങ്ങി. ഊട്ടോളി രാമൻ എന്ന ആനയാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നഗരത്തിലെ പാണ്ടി സമൂഹം മഠം എം ജി റോഡിലേക്കുള്ള വഴിയിലൂടെയാണ് ആന വിരണ്ടോടിയത്. ഇത് സ്ഥലത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. എലിഫന്റ് സ്‌ക്വാഡ് ഉടനെ സ്ഥലത്തെത്തി ആനയെ നിയന്ത്രണ വിധേയമാക്കി. റവന്യൂ മന്ത്രി കെ രാജനൻ കണ്ട്രോൾ റൂമിൽ ഇരുന്ന് സ്ഥിതിഗതികൾ വിലയിരുത്തി ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നല്കി. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെയും മന്ത്രി സന്ദർശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group