കണ്ണൂർ– പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി സി. മോഹനന്(69) മുപ്പത്തിമൂന്ന് വർഷം കോടതി തടവ് വിധിച്ചു. കണ്ണൂർ ഫാസ്റ്റ്ട്രാക്ക് സ്പെഷൽ ജഡ്ജ് എം.ടി ജലജ റാണിയാണ് ശിക്ഷ വിധിച്ചത്. പ്രതിക്ക് 31,000 രൂപ പിഴയും, അടച്ചില്ലെങ്കിൽ 7 മാസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. 2018 ഏപ്രിൽ 26നാണ് ഇയാളുടെ സ്വന്തം സ്ഥാപനത്തിൽ വെച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചക്കരക്കൽ ഇൻസ്പെക്ടർ, കെ.വി പ്രമോദനും എസ്ഐ സുമേഷും ചേർന്നാണ് കേസ് അന്യേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ കെ.പി പ്രീതകുമാരി, ഭാസുരി എന്നിവരാണ് ഹാജരായത്.
Monday, August 3
Breaking:
- കുവൈത്തിൽ 150 ദീനാർ ഫീസ് നൽകി വിസിറ്റ് വിസ തൊഴിൽ വിസയാക്കാം; ഗാർഹിക തൊഴിലാളികൾക്ക് ഫീസില്ല
- ഹോർമുസ് കടലിടുക്കിൽ പുതിയ കപ്പൽച്ചാൽ: ഒമാനുമായി ധാരണയിലെത്താറായെന്ന് ഇറാൻ; ആക്രമണ നീക്കം ഉപേക്ഷിച്ച് ട്രംപ്
- ഗാസയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 112 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു
- പപ്പു യാദവ് എം.പിക്ക് നേരെ വധശ്രമം, കത്തിയുമായെത്തി അക്രമി, എം.പി രക്ഷപ്പെട്ടത് തലനാരിഴക്ക്
- കനത്ത മഴ: മലപ്പുറം ജില്ലയിലും നാളെ സ്കൂളുകൾക്ക് അവധി
