കയ്റോ – പ്രശസ്തയായ ഈജിപ്ഷ്യന്‍ ബ്ലോഗര്‍ ഹദീര്‍ ആത്തിഫിനെ നിക്ഷേപ തട്ടിപ്പ് കേസില്‍ ഈജിപ്തിലെ സാമ്പത്തിക കോടതി അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചു. ഇവരുടെ മുന്‍ ഭര്‍ത്താവിനെ ഏഴു വര്‍ഷം തടവിനും കോടതി ശിക്ഷിച്ചു. നിരവധി പേരെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിലാണ് കോടതി ഇരുവരെയും ശിക്ഷിച്ചത്. വാഹന വ്യാപാരം, റിയല്‍ എസ്റ്റേറ്റ് വ്യാപാരം പോലെ ഉയര്‍ന്ന ലാഭം ലഭിക്കുന്ന വ്യത്യസ്ത മേഖലകളില്‍ നിക്ഷേപം നടത്തി വലിയ തോതില്‍ ലാഭവിഹിതം നല്‍കുമെന്ന് പ്രലോഭിപ്പിച്ച് ബ്ലോഗറും ഭര്‍ത്താവും ഇയാളുടെ സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് ആളുകളില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു.
പ്രതിമാസം ലാഭവിഹിതം ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ഇവര്‍ക്ക് പണം നല്‍കിയവര്‍ക്ക് തങ്ങള്‍ കബളിപ്പിക്കപ്പെടുകയായിരുന്നെന്ന് പിന്നീടാണ് മനസ്സിലായത്. ഇതോടെ നിക്ഷേപകര്‍ ഇവര്‍ക്കെതിരെ സുരക്ഷാ വകുപ്പുകള്‍ക്ക് പരാതി നല്‍കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group