Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, March 20
    Breaking:
    • ഇറാന്‍ ആക്രമണങ്ങള്‍ ഖത്തറിന്റെ ഗ്യാസ് കയറ്റുമതി ശേഷി ഗണ്യമായി കുറച്ചതായി ഖത്തര്‍ എനര്‍ജി
    • ഇസ്രായിലും അമേരിക്കയും യുദ്ധം അവസാനിപ്പിക്കണമെന്ന് ഗുട്ടെറസ്
    • എണ്ണ, ഗ്യാസ് വ്യവസായ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ആഗോള സ്ഥിരതക്ക് ഭീഷണി സൃഷ്ടിക്കുന്നതായി യു.എ.ഇ മന്ത്രി
    • ഇസ്രായിലില്‍ റിഫൈനറിക്ക് നേരെ മിസൈല്‍ ആക്രമണം
    • റാസ് ലഫാൻ പ്രകൃതിവാതക പ്ലാന്റ് ആക്രമണം ഇന്ത്യൻ വിപണിയെയും ബാധിക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    മുദ്രാവാക്യം വിളിക്കുന്നതിനിടെ ഹൈബി ഈഡന് കുടിക്കാന്‍ വെള്ളം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോഡി, നാടകീയ രംഗങ്ങള്‍

    ഡെസ്‌ക്By ഡെസ്‌ക്02/07/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദല്‍ഹി – ലോകസഭയില്‍ സര്‍ക്കാറിനെതിരെ മുദ്രാവാക്യം വിളിക്കുന്നതിനിടെ കോണ്‍ഗ്രസ് എം പി ഹൈബി ഈഡന് കുടിക്കാന്‍ വെള്ളം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോഡി. വെള്ളം ഹൈബി വാങ്ങിക്കുടിക്കുകയും ചെയ്തു. ലോകസഭയുടെ നന്ദി പ്രമേയ ചര്‍ച്ചക്കിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. അടുത്ത് നിന്ന് മുദ്രാവാക്യം വിളിച്ചപ്പോഴാണ് നരേന്ദ്ര മോഡി ഹൈബി ഈഡന് വെള്ളം നല്‍കിയത്. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെയാണ് ലോകസഭയില്‍ പ്രതിപക്ഷ ബഹളമുണ്ടായത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചത്.
    മണിപ്പൂരില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ അനുവാദം നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. പ്രതിപക്ഷ നേതാവിന്റെ ആവശ്യപ്രകാരം പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റിന്റെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. മോദിയുടെ പ്രസംഗം ഒരു മണിക്കൂര്‍ പിന്നിട്ടിട്ടും പ്രതിപക്ഷം ബഹളം തുടര്‍ന്നു. ഇതിനിടയില്‍ രണ്ട് തവണ പ്രസംഗം തടസപ്പെടുകയും ചെയ്തു. . പ്രതിപക്ഷ നടപടി ലോകസഭയുടെ മര്യാദയ്ക്ക് ചേര്‍ന്നതല്ലെന്നും രാഹുല്‍ ഗാന്ധി ജനാധിപത്യ മര്യാദ കാണിക്കണമെന്നും അഞ്ച് കൊല്ലവും ഇതേ നിലയില്‍ ബഹളം വെക്കാനാവില്ലെന്നും സ്പീക്കര്‍ ഓം ബിര്‍ള വിമര്‍ശിച്ചു. രാഹുലിന് ബാലബുദ്ധിയെന്നും മോഡി പരിഹസിച്ചു. പരാതി പറഞ്ഞ് സഹതാപം നേടാനുള്ള കുട്ടിയുടെ ശ്രമം ഇന്നലെ സഭയില്‍ കണ്ടെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hibi eden Parliament Prime Minister
    Latest News
    ഇറാന്‍ ആക്രമണങ്ങള്‍ ഖത്തറിന്റെ ഗ്യാസ് കയറ്റുമതി ശേഷി ഗണ്യമായി കുറച്ചതായി ഖത്തര്‍ എനര്‍ജി
    20/03/2026
    ഇസ്രായിലും അമേരിക്കയും യുദ്ധം അവസാനിപ്പിക്കണമെന്ന് ഗുട്ടെറസ്
    19/03/2026
    എണ്ണ, ഗ്യാസ് വ്യവസായ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ആഗോള സ്ഥിരതക്ക് ഭീഷണി സൃഷ്ടിക്കുന്നതായി യു.എ.ഇ മന്ത്രി
    19/03/2026
    ഇസ്രായിലില്‍ റിഫൈനറിക്ക് നേരെ മിസൈല്‍ ആക്രമണം
    19/03/2026
    റാസ് ലഫാൻ പ്രകൃതിവാതക പ്ലാന്റ് ആക്രമണം ഇന്ത്യൻ വിപണിയെയും ബാധിക്കും
    19/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version