തിരുവനന്തപുരം– കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ രേഖകള്‍ വ്യാജമല്ലെന്നും 18 വയസ് പൂര്‍ത്തിയായിട്ടുണ്ടെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ ഐപിഎസ് വ്യക്തമാക്കി. റിപ്പോർട്ട് ദേശീയ എസ്‌സി/ എസ്ടി കമ്മീഷന് മുന്നില്‍ സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. പെണ്‍കുട്ടിയെ കാണാതായെന്ന വാർത്ത തെറ്റാണെന്നും കേരളത്തിൽ സുരക്ഷിതയാണ്. കേരള പോലീസ് അവർക്ക് സംരക്ഷണം നൽകാൻ തയ്യാറാണെന്നും ഡിജിപി കൂട്ടിചേർത്തു.
കാര്യങ്ങൾ ബോധിപ്പിക്കാൻ ആയി ഡിജിപി നാളെ ഡൽഹിയിൽ ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ മുന്നിൽ ഹാജരാകും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



