കൊച്ചി- നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കി. അതേസമയം, ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. ദിലീപിന് എതിരായ ആരോപണം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും കോടതി കണ്ടെത്തി. ദിലീപ് അടക്കമുള്ള പ്രതികൾ കോടതിയിൽ വിധി കേൾക്കാൻ എത്തിയിരുന്നു.
അഡ്വ. രാമൻ പിള്ളയാണ് ദിലീപിന് വേണ്ടി ഹാജരായത്. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. തന്റെ കരിയർ നശിപ്പിച്ചവർക്കെതിരെ താനും കോടതിയെ സമീപിക്കുമെന്ന് ദിലീപും വ്യക്തമാക്കി. വിധി കേൾക്കാൻ ദിലീപിന്റെ ആരാധകർ അടക്കം നിരവധി പേർ കോടതി പരിസരത്ത് എത്തിയിരുന്നു.
പ്രതികളെ കൂട്ടുപിടിച്ച് തന്നെ നശിപ്പിക്കാൻ ശ്രമിക്കുകയാണ് പോലീസും ചില മാധ്യമങ്ങളും ശ്രമിച്ചതെന്നും ദിലീപ് പറഞ്ഞു. ഒൻപതു വർഷത്തോളം തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും തന്റെ കരിയർ നശിപ്പിക്കാനുള്ള ഗുഢാലോചന നടത്തുകയായിരുന്നുവെന്നും ദിലീപ് പറഞ്ഞു.



