തിരുവനന്തപുരം– യുഡിഎഫ് സർക്കാർ പുറത്തിറക്കിയ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ധവള പത്രത്തിൽ സംസ്ഥാനത്തിന് അഞ്ചുലക്ഷം കോടിയിലധികം കടബാധ്യതയുണ്ട് എന്ന റിപ്പോർട്ടുകൾ. കൂടാതെ കെഎസ്ആർടിസിയും വാട്ടർ അതോറിറ്റിയും അടക്കമുള്ള സർക്കാർ സ്ഥാപനങ്ങൾ നഷ്ടത്തിൽ ആണെന്നും വ്യക്തമാക്കുന്നു.
കേരളത്തിന്റെ ആകെ കടബാധ്യത 2025-26 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 5.07 ലക്ഷം കോടി രൂപയാണ്. ഇത് മൊത്തത്തിലുള്ള ആഭ്യന്തര ഉൽപാദനത്തിന്റെ 35.5 ശതമാനമാണ്. സംസ്ഥാനത്തിന് ലഭിക്കുന്ന അവന് വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, കടമെടുത്ത തുകയ്ക്കുള്ള പലിശ എന്നിവയെല്ലാം നൽകാൻ ചെലവാകുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പിണറായി സർക്കാർ രൂപീകരിച്ച കിഫ്‌ബിക്ക് മതിയായ വരുമാനം ഇല്ലാത്തതിനാൽ അവയും കടബാധ്യതയായി മാറുമെന്ന് റിപ്പോർട്ടിലുണ്ട്. കിഫ്‌ബിക്ക്
നിലവിൽ ഏകദേശം 21000 കോടിയുടെ വായ്പയാണ് കിഫ്‌ബിക്കുള്ളത്.
കൂടാതെ സംസ്ഥാനത്തെ പല പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലാണ്. കെഎസ്ആർടിസി, വാട്ടർ അതോറിറ്റി, കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളാണ് ഏറ്റവും കൂടുതൽ നഷ്ടങ്ങൾ നേരിടുന്നത്. 2024-25 വർഷങ്ങളിൽ 78,851 കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങൾക്ക് ഉണ്ടായിട്ടുണ്ട്.
അതേസമയം കേരളത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയെ മറികടക്കാനുള്ള പരിഹാരം മാർഗങ്ങളും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. സംസ്ഥാന സ്വകാര്യ നിക്ഷേപം സഹകരണ മേഖലയിലെ നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കുക, വ്യവസായ വികസനത്തിനും തൊഴിലാവസരങ്ങൾ സൃഷ്ടിക്കുന്നതിനും പ്രാധാന്യം നൽകുക, സ്വകാര്യ നിക്ഷേപം അനുവദിച്ച് വൈദ്യുതി ഉൽപാദനം വർദ്ധിപ്പിക്കുക, കാര്യക്ഷമതയില്ലാത്ത പൊതുമേഖല പുനർഘടന ചെയ്യുക, സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം അഞ്ചുവർഷം എന്നുള്ളത് 10 വർഷമായി ദീർഘിപ്പിക്കുക എന്നിവയെല്ലാമാണ് റിപ്പോർട്ട് മുന്നോട്ടുവക്കുന്നത്.



