കോഴിക്കോട്: ചേവായൂര്‍ തടമ്പാട്ടുതാഴത്ത് വാടകവീട്ടില്‍ താമസിക്കുന്ന സഹോദരിമാരായ ശ്രീജയെയും പുഷ്പലതയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരുവരെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി സ്ഥിരീകരിച്ചു. ഇവരുടെ ഇളയ സഹോദരനായ പ്രമോദിനെ കാണാനില്ല.
സഹോദരിമാരോടൊപ്പം വീട്ടില്‍ താമസിച്ചിരുന്ന പ്രമോദാണ് ഒരു സഹോദരി മരിച്ചതായി ബന്ധുക്കളെ ഫോണില്‍ അറിയിച്ചത്. എന്നാല്‍, ബന്ധുക്കള്‍ എത്തിയപ്പോള്‍ രണ്ട് സഹോദരിമാരെയും വീടിനുള്ളില്‍ വ്യത്യസ്ത മുറികളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണവിവരം അറിയിച്ച പ്രമോദിനെ കണ്ടെത്താനായിട്ടില്ല. പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



