കൊച്ചി- കോഴിക്കോട് താമരശ്ശേരിയിൽ ഷഹബാസ് എന്ന വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചു കൊന്ന വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ചതിനെ എതിർത്ത് കേരള ഹൈക്കോടതി. പരീക്ഷാഫലവും കുറ്റകൃത്യവും തമ്മിൽ ബന്ധമില്ലെന്നും പരീക്ഷാഫലം തടഞ്ഞുവെക്കാൻ സർക്കാരിന് എന്താണ് അധികാരമെന്നും കോടതി ചോദിച്ചു. കുറ്റകൃത്യവും പരീക്ഷാഫലം വേർതിരിച്ചു കാണണം. ഫലം പ്രസിദ്ധീകരിച്ചില്ലെങ്കിൽ സർക്കാരിന്റെ അനാസ്ഥയായി കണക്കാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
ഷഹബാസ് വധക്കേസിലെ പ്രതികളായ വിദ്യാർഥികളുടെ ഫലം സംസ്ഥാന സർക്കാരാണ് തടഞ്ഞുവെച്ചത്. കേസിലെ പ്രതികളായ വിദ്യാർഥികൾ ഇപ്പോഴും റിമാന്റിലാണ്. ഇവരുടെ ഫലം പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഷഹബാസിന്റെ പിതാവ് കോടതിയെ സമീപിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group