കരിപ്പൂർ – കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഈ മാസം കാർഗോ ടെർമിനൽ ഉടൻ പ്രവർത്തനം ആരംഭിക്കും. ടെർമിനൽ ഒരുങ്ങിയിട്ടുണ്ടെങ്കിലുംകസ്റ്റംസ് അനുമതിയുമായി ബന്ധപ്പെട്ട നടപടികൾ മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്. നിരവധി ഏജൻസികൾക്ക് ലൈസൻസ് ഉറപ്പു വരുത്തുന്നതോടെ ബുക്കിങ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ മാസത്തോടെ പ്രവർത്തനം ആരംഭിക്കുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്. നിലവിൽ കേരളത്തിൽ കൊച്ചി വിമാനത്താവളത്തിൽ കൊറിയർ സംവിധാനം കരിപ്പൂറും വരുന്നതോടെ വിദേശരാജ്യങ്ങളിൽ നിന്ന് പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ നാട്ടിലേക്ക് കൊറിയർ അയക്കാം.
കരിപ്പൂർ വിമാന സമീപമുള്ള കെഎസ്ഐഇ കാർഗോ കാര്യാലയത്തിലാണ് ടെർമിനൽ സ്ഥിതി ചെയ്യുന്നത്. ഇവിടെ എല്ലാവിധ സൗകര്യങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട്. കാർഗോ സൂക്ഷിക്കാനുള്ള പ്രത്യേക മുറികൾ അടക്കം സന്ദർശകർക്കും വിശ്രമിക്കാനുള്ള മുറികളുമുണ്ട്.