Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 17
    Breaking:
    • ചാമ്പ്യൻസ് ലീഗ്; സിറ്റിയും റയലും നേർക്കുനേർ, ലണ്ടനിൽ ചെൽസിയും ആഴ്‌സണലും ഇറങ്ങുന്നു​
    • ഇറാന്‍ പ്രസിഡന്റും വിദേശ മന്ത്രിയും അടക്കമുള്ള നേതാക്കളെ വധിക്കാന്‍ നെതന്യാഹുവിന്റെ ഉത്തരവ്
    • വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞ് മുജ്തബ ഖാംനഇ
    • കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; 55 മണ്ഡലങ്ങളിൽ ധാരണ, എംപിമാർ പട്ടികയിലില്ല
    • അലി ലാരിജാനി; ഖാംനഇയുടെ ഏറ്റവും അടുത്ത വിശ്വസ്തന്‍, ഇറാനില്‍ ഭരണം നിയന്ത്രിച്ചിരുന്ന നേതാവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; 55 മണ്ഡലങ്ങളിൽ ധാരണ, എംപിമാർ പട്ടികയിലില്ല

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/03/2026 Kerala India Polititcs Top News 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ​തിരുവനന്തപുരം– നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. ശക്തമായ മത്സരത്തിന് കളമൊരുക്കി 55 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് എ.ഐ.സി.സി പ്രഖ്യാപിച്ചത്. സിറ്റിംഗ് എംപിമാരെ ആരെയും നിയമസഭാ പോരാട്ടത്തിന് ഇറക്കേണ്ടതില്ലെന്ന കർശന തീരുമാനത്തോടെയാണ് ഹൈക്കമാൻഡ് കോൺഗ്രസ് സ്ഥാനാർത്ഥികളെ നിയമിച്ചത്. വട്ടിയൂർക്കാവിൽ കെ. മുരളീധരനും പാലക്കാട് പ്രമുഖ സിനിമ നടൻ രമേശ് പിഷാരടിയും മത്സരത്തിന് ഇറങ്ങുന്നത് ശ്രദ്ധേയമാണ്.
    ​

    പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറവൂർ മണ്ഡലത്തിൽ തന്നെ ജനവിധി തേടും. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനും ഹരിപ്പാട് രമേശ് ചെന്നിത്തലയും കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും സ്ഥാനാർത്ഥികളാകും. സുൽത്താൻ ബത്തേരിയിൽ ഐ.സി. ബാലകൃഷ്ണൻ, കോവളത്ത് എം. വിൻസന്റ്, മാനന്തവാടിയിൽ ഉഷ വിജയൻ, കൊയിലാണ്ടിയിൽ കെ. പ്രവീൺ കുമാർ എന്നിവരാണ് ആദ്യ പട്ടികയിൽ ഇടംപിടിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ​അതേസമയം, കണ്ണൂർ, കോന്നി എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതെ ആദ്യ പട്ടികയിൽ നിന്ന് ഒഴിവാക്കി നിർത്തിയിരിക്കുകയാണ്. പെരുമ്പാവൂർ മണ്ഡലത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുക്കാത്തതിനാൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ പേര് പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. മറ്റ് പ്രധാന മണ്ഡലങ്ങളായ മൂവാറ്റുപുഴയിൽ ഡോ. മാത്യു കുഴൽനാടനും, തൃക്കാക്കരയിൽ ഉമ തോമസും, കുന്നത്തുനാട് വി.പി. സജീന്ദ്രനും അങ്കമാലിയിൽ റോജി എം. ജോണും മത്സരിക്കും. വയനാട് ജില്ലയിലെ കൽപ്പറ്റയിൽ അഡ്വ. ടി സിദ്ധിഖും നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തും പൊന്നാനിയിൽ നൗഷാദ് അലിയും സ്ഥാനാർത്ഥികളാകും. തൃത്താലയിൽ വി.ടി. ബൽറാമും ചിറയിൻകീഴിൽ രമ്യ ഹരിദാസും വീണ്ടും ജനവിധി തേടാനിറങ്ങും. ബാക്കിയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച അന്തിമ പട്ടിക വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

    ആദ്യ പട്ടികയിലെ സ്ഥാനാർത്ഥികള്‍

    1. ഇരിക്കൂർ – അഡ്വ. സജീവ് ജോസഫ്
    2. ധർമ്മടം – അബ്ദുൽ റഷീദ്
    3. തലശ്ശേരി – കെ.പി. സാജു
    4. പേരാവൂർ – അഡ്വ. സണ്ണി ജോസഫ്
    5. മാനന്തവാടി – ഉഷ വിജയൻ
    6. 6. സുൽത്താൻബത്തേരി – ഐ.സി. ബാലകൃഷ്ണൻ
    7. കൽപ്പറ്റ – അഡ്വ. ടി. സിദ്ധിഖ്
    8. നാദാപുരം – കെ.എം. അഭിജിത്ത്
    9. കൊയിലാണ്ടി – അഡ്വ. കെ. പ്രവീൺ കുമാർ
    10. ബാലുശ്ശേരി – വി.ടി. സൂരജ്
    11. എലത്തൂർ – വിദ്യ ബാലകൃഷ്ണൻ
    12. കോഴിക്കോട് നോർത്ത് – അഡ്വ. കെ. ജയന്ത്
    13. നിലമ്പൂർ – ആര്യാടൻ ഷൗക്കത്ത്
    14. വണ്ടൂർ – എ.പി. അനിൽ കുമാർ
    15. തവനൂർ – വി.എസ്. ജോയ്
    16. പൊന്നാനി – നൗഷാദ് അലി
    17. തൃത്താല – വി.ടി. ബൽറാം
    18. കോങ്ങാട് – കെ.എ. തുളസി
    19. മലമ്പുഴ – എ. സുരേഷ്
    20. പാലക്കാട് – രമേഷ് പിഷാരടി
    21. തരൂർ – കെ.സി. സുബ്രഹ്മണ്യൻ
    22. ചിറ്റൂർ – അഡ്വ. സുമേഷ് അച്യുതൻ
    23. നെന്മാറ – ടി. തങ്കപ്പൻ
    24. ആലത്തൂർ – കെ.എൻ. ഫെബിൻ
    25. മണലൂർ – ടി.എൻ. പ്രതാപൻ
    26. ഒല്ലൂർ – അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്
    27. തൃശ്ശൂർ – രാജൻ ജെ പല്ലൻ
    28. നാട്ടിക – അഡ്വ. സുനിൽ ലാലൂർ
    29. കൈപ്പമംഗലം – ടി.എം. നാസർ
    30. പുതുക്കാട് – കെ.എം. ബാബുരാജ്
    31. ചാലക്കുടി – സനീഷ് കുമാർ ജോസഫ്
    32. കൊടുങ്ങല്ലൂർ – ഒ.ജെ. ജനീഷ്
    33. അങ്കമാലി – റോജി എം. ജോൺ
    34. ആലുവ – അൻവർ സാദത്ത്
    35. പറവൂർ – വി ഡി സതീശൻ
    36. എറണാകുളം – ടി.ജെ. വിനോദ്
    37. തൃക്കാക്കര – ഉമ തോമസ്
    38. കുന്നത്തുനാട് – വി.പി. സജീന്ദ്രൻ
    39. മൂവാറ്റുപുഴ – ഡോ. മാത്യു കുഴൽനാടൻ
    40. വൈക്കം – കെ. ബിനിമോൻ
    41. കോട്ടയം – തിരുവഞ്ചൂർ രാധാകൃഷ്ണൻ
    42. പുതുപ്പള്ളി – ചാണ്ടി ഉമ്മൻ
    43. അരൂർ – ഷാനിമോൾ ഉസ്മാൻ
    44. ചേർത്തല – കെ.ആർ. രാജേന്ദ്ര പ്രസാദ്
    45. ഹരിപ്പാട് – രമേശ് ചെന്നിത്തല
    46. മാവേലിക്കര – അഡ്വ. മുത്താര രാജ്
    47. കരുനാഗപ്പള്ളി – സി.ആർ. മഹേഷ്
    48. കൊട്ടാരക്കര – അഡ്വ. പി. ഐഷ പോറ്റി
    49. പത്തനാപുരം – ജ്യോതികുമാർ ചാമക്കാല
    50. കുണ്ടറ – പി.സി. വിഷ്ണുനാഥ്
    51. കൊല്ലം – അഡ്വ. ബിന്ദു കൃഷ്ണ
    52. ചാത്തന്നൂർ – സൂരജ് രവി
    53. ചിറയിൻകീഴ് – രമ്യ ഹരിദാസ്
    54. വട്ടിയൂർക്കാവ് – കെ. മുരളീധരൻ
    55. കോവളം – എം. വിൻസന്റ്

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Assembly election Candidates indian national congress Kerala
    Latest News
    ചാമ്പ്യൻസ് ലീഗ്; സിറ്റിയും റയലും നേർക്കുനേർ, ലണ്ടനിൽ ചെൽസിയും ആഴ്‌സണലും ഇറങ്ങുന്നു​
    17/03/2026
    ഇറാന്‍ പ്രസിഡന്റും വിദേശ മന്ത്രിയും അടക്കമുള്ള നേതാക്കളെ വധിക്കാന്‍ നെതന്യാഹുവിന്റെ ഉത്തരവ്
    17/03/2026
    വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞ് മുജ്തബ ഖാംനഇ
    17/03/2026
    കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; 55 മണ്ഡലങ്ങളിൽ ധാരണ, എംപിമാർ പട്ടികയിലില്ല
    17/03/2026
    അലി ലാരിജാനി; ഖാംനഇയുടെ ഏറ്റവും അടുത്ത വിശ്വസ്തന്‍, ഇറാനില്‍ ഭരണം നിയന്ത്രിച്ചിരുന്ന നേതാവ്
    17/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.