ഗുരുവായൂര്‍– പരിശീലനത്തിന് ബറേലിയിലേക്ക് പോയ ജവാനെ കാണാതായി. ഗുരുവായൂര്‍ സ്വദേശി ഫര്‍സീന്‍ ഗഫൂറിനെയാണ് കാണാതായത്. പുനെയിലെ ആര്‍മി മെഡിക്കല്‍ കോളജില്‍ ജോലി ചെയ്തിരുന്ന ജവാന്‍ ബറേലിയിലേക്ക് പോകാന്‍ ജൂലൈ 9നാണ് ബാന്ദ്രയില്‍നിന്ന് റാംനഗര്‍ എക്‌സ്പ്രസ് ട്രെയിനില്‍ കയറിയത്. അവസാനായി കുടുംബവുമായി ബന്ധപ്പെട്ടത് 10ാം തീയതിയാണ്. പരിശീലനത്തിന് എത്തിയിട്ടില്ല, ബറേലിക്ക് തൊട്ടടുത്തുള്ള സ്ഥലത്താണ് അവസാന ടവര്‍ ലൊക്കേഷന്‍ കാണിച്ചതെന്ന് ബന്ധു ഷഹീര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കുടുംബം ഗുരുവായൂര്‍ എംഎല്‍എക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും പരാതി നല്‍കി. ഉത്തര്‍പ്രദേശിലേക്കുള്ള യാത്രക്കിടയില്‍ സംഭവിച്ചതിനാല്‍ യുപി പോലീസില്‍ പരാതി നല്‍കാന്‍ ബന്ധുക്കള്‍ ബറേലിയിലേക്ക് പുറപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group