Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Friday, June 27
    Breaking:
    • സൂംബാ ഡാൻസ് ലഹരിക്ക് പരിഹാരമല്ല; സർക്കാർ തീരുമാനം പുനപരിശോധിക്കണം: വിസ്‌ഡം സ്റ്റുഡന്റ്സ്
    • ഓരോ മണിക്കൂറിലും 28000 ഡോളർ വരുമാനം, ദിവസം 25 ലക്ഷം റിയാൽ; സ്വകാര്യ വിമാനം,16 വീട്ടുജോലിക്കാർ-ക്രിസ്റ്റ്യനോ റൊണാൾഡോക്കുള്ള വമ്പൻ ഓഫറുകളറിയാം
    • ”മകനേ, ചാനലുകള്‍ എന്ന പുലിക്കൂട്ടില്‍ സ്വന്തം അപ്പനെ ആഹാരമായി വിട്ടുകൊടുക്കരുത്..”പി.സി ജോര്‍ജിന്റെ മകനോട് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
    • സൂംബാ ഡാൻസ് അടിച്ചേൽപ്പിക്കില്ല, എതിർക്കുന്നവരെ കാര്യം പറഞ്ഞ് മനസിലാക്കും-എം.വി ഗോവിന്ദൻ
    • ഒമാൻ സൗത്ത് ഹൈവേ വിപുലീകരണം; സുൽത്താൻ തുർക്കി കാരേജ് വേ തുറന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    കേരളത്തിലെ ബി ജെ പി സ്ഥാനാര്‍ത്ഥികളില്‍ നാലില്‍ ഒരാള്‍ മുന്‍ യു ഡി എഫ് പ്രവര്‍ത്തകരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

    ഡെസ്‌ക്By ഡെസ്‌ക്18/04/2024 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം – കോണ്‍ഗ്രസ് ബി ജെ പിയുടെ ബി ടീമായി പ്രവര്‍ത്തിക്കുകയാണെന്നും യു ഡി എഫില്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് സ്വന്തം പതാക ഉയര്‍ത്തി പിടിച്ചു വോട്ട് ചോദിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും അധഃപതനമാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ യു ഡി എഫിന് ഒരു നിലപാടുമില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

    കത്വ കേസില്‍ പെണ്‍കുട്ടിയുടെ അഭിഭാഷകയായിരുന്ന ദീപിക സിങ് രജാവത് ഭാരത് ജോഡോ യാത്രയുടെ സമാപന ദിവസമാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ സ്ഥാനാര്‍ത്ഥികളുടെ പ്രചാരക ആയിരുന്നു ദീപിക.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയില്‍ പോകുന്നത് വാര്‍ത്ത അല്ലാതെയായിരിക്കുകയാണ്. കേരളത്തിലും ഇത് തുടങ്ങി കഴിഞ്ഞു. മലപ്പുറം ബി ജെ പി സ്ഥാനാര്‍ത്ഥി കാലിക്കറ്റ് സര്‍വകലാശാല വി സി പദവിയില്‍ യു ഡി എഫ് നോമിനി ആയിരുന്നു. പത്തനംതിട്ട ബി ജെ പി സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രിയുടെ മകനും ഐടി സെല്‍ മേധാവിയും ആയിരുന്നു. കണ്ണൂര്‍ ബി ജെ പി സ്ഥാനാര്‍ത്ഥി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയിരുന്നു. കേരളത്തില്‍ ബി ജെ പിക്കു വേണ്ടി മത്സരിക്കുന്ന നാലില്‍ ഒരാള്‍ മുന്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ ആണെന്നും പിണറായി വിജയന്‍ ആരോപിച്ചു.

    നരേന്ദ്ര മോഡിക്ക് എതിരെ പറയുന്നില്ല എന്നാണ് പറയുന്നത്. ഇടതുപക്ഷത്തിന് കോണ്‍ഗ്രസിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. കോണ്‍ഗ്രസ് സ്വന്തം മുഖം കണ്ണാടിയില്‍ നോക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യു ഡി എഫിന് മുന്‍തൂക്കം നല്‍കുന്ന കേരളത്തിലെ സര്‍വേകള്‍ പുതിയ കാര്യമല്ല. ചില മാധ്യമങ്ങള്‍ യു ഡി എഫിന് ഓവര്‍ടൈം പണി എടുക്കുന്നുണ്ട്. മലയാള മനോരമയാണ് മുന്‍പന്തിയില്‍. എല്‍ ഡി എഫ് വാര്‍ത്തകള്‍ മനോരമ തമസ്‌കരിക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ സര്‍വേയുടെ ഫലം ഓര്‍ത്തു നോക്കൂ. അന്ന് കെ കെ ശൈലജയും എം എം മണിയും എം ബി രാജേഷും റിയാസും പരാജയപ്പെടും എന്ന് പറഞ്ഞിരുന്നു. തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടാന്‍ വേണ്ടിയാണ് ഇത്തരം സര്‍വേകള്‍ എന്നും മുഖ്യമന്ത്രി ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടും എന്ന് സര്‍വ്വേയില്‍ പറഞ്ഞ പലരും ഇന്ന് മന്ത്രി ആണെന്നും മുഖ്യമന്ത്രി കൂട്ടി ചേര്‍ത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Against Congress candidates Kerala Pinarayi Vijayan
    Latest News
    സൂംബാ ഡാൻസ് ലഹരിക്ക് പരിഹാരമല്ല; സർക്കാർ തീരുമാനം പുനപരിശോധിക്കണം: വിസ്‌ഡം സ്റ്റുഡന്റ്സ്
    27/06/2025
    ഓരോ മണിക്കൂറിലും 28000 ഡോളർ വരുമാനം, ദിവസം 25 ലക്ഷം റിയാൽ; സ്വകാര്യ വിമാനം,16 വീട്ടുജോലിക്കാർ-ക്രിസ്റ്റ്യനോ റൊണാൾഡോക്കുള്ള വമ്പൻ ഓഫറുകളറിയാം
    27/06/2025
    ”മകനേ, ചാനലുകള്‍ എന്ന പുലിക്കൂട്ടില്‍ സ്വന്തം അപ്പനെ ആഹാരമായി വിട്ടുകൊടുക്കരുത്..”പി.സി ജോര്‍ജിന്റെ മകനോട് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
    27/06/2025
    സൂംബാ ഡാൻസ് അടിച്ചേൽപ്പിക്കില്ല, എതിർക്കുന്നവരെ കാര്യം പറഞ്ഞ് മനസിലാക്കും-എം.വി ഗോവിന്ദൻ
    27/06/2025
    ഒമാൻ സൗത്ത് ഹൈവേ വിപുലീകരണം; സുൽത്താൻ തുർക്കി കാരേജ് വേ തുറന്നു
    27/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.