മലപ്പുറം- കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള രാഷ്ട്രീയ ചർച്ചകൾ ഊർജിതമായ പശ്ചാത്തലത്തിൽ, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഫോണിൽ വിളിച്ചു. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും യുഡിഎഫിലെ മറ്റു ഘടകകക്ഷികളുടെ അഭിപ്രായങ്ങളെക്കുറിച്ചും അവർ വിശദമായി ചോദിച്ചറിഞ്ഞു. ഹൈക്കമാൻഡ് തലത്തിൽ ചർച്ചകൾ നിർണായക ഘട്ടത്തിൽ എത്തിനിൽക്കെയാണ് സോണിയ ഗാന്ധി നേരിട്ട് ലീഗ് നേതൃത്വവുമായി ആശയവിനിമയം നടത്തിയത്.
വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുന്നതിനെ പൂർണ്ണമായും പിന്തുണയ്ക്കുന്ന നിലപാടാണ് മുസ്ലിം ലീഗ് സ്വീകരിച്ചിരിക്കുന്നത്. ചർച്ചയ്ക്കിടെ സതീശനോടുള്ള തന്റെ അനുകൂല മനോഭാവം സാദിഖലി തങ്ങൾ സോണിയ ഗാന്ധിയെ നേരിട്ട് ബോധിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



