Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 18
    Breaking:
    • സൗദിയിൽ വിസിറ്റ്, ഉംറ വിസ കാലാവധി അവസാനിച്ചു; ആയിരങ്ങൾ മടങ്ങാനാകാതെ പ്രതിസന്ധിയിൽ
    • വനിതാ സംവരണ ബിൽ: ബിജെപിയുടേത് രാഷ്ട്രീയക്കളി, തിരിച്ചടി ജനാധിപത്യത്തിന്റെ വിജയമെന്ന് പ്രിയങ്ക ഗാന്ധി
    • ഹോർമുസ് കടലിടുക്ക് തുറന്നു: എണ്ണവിലയിൽ 9% ഇടിവ്, ഓഹരി വിപണിയിൽ വൻ മുന്നേറ്റം
    • വേൾഡ് കപ്പ് ഫൈനൽ: യാത്രയ്ക്ക് 150 ഡോളർ ടിക്കറ്റ് നിരക്ക്; ന്യൂജേഴ്സിയിൽ പ്രതിഷേധം
    • ഗാസയിൽ പ്രതിദിനം കൊല്ലപ്പെടുന്നത് 47 സ്ത്രീകളും പെണ്‍കുട്ടികളും; കണക്കുകൾ പുറത്തുവിട്ട് യു.എൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    അറിവിൻ്റെയും ആഘോഷത്തിൻ്റെയും മധുരവുമായി കൊടിയത്തൂരിൽ ‘ചക്കരമാങ്ങ’ ശില്പശാല സമാപിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/04/2026 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മുക്കം– പഠനവും വിനോദവും സർഗ്ഗാത്മകതയും ഒത്തുചേർന്ന വേറിട്ടൊരനുഭവമായി കൊടിയത്തൂർ ജി.എം.യു.പി സ്‌കൂളിലെ ‘ചക്കരമാങ്ങ’ സമ്മർ റസിഡൻഷ്യൽ ശില്പശാലയ്ക്ക് സമാപനമായി. രണ്ടു ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ കുട്ടികളുടെ കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനൊപ്പം പ്രകൃതിയെയും ചരിത്രത്തെയും അടുത്തറിയാനുള്ള അവസരവും ഒരുക്കിയിരുന്നു. ക്ലാസ് മുറികളിലെ പഠനത്തിനപ്പുറം പാട്ടും അഭിനയവും കരവിരുതുകളും കോർത്തിണക്കിയ ഈ ശില്പശാല കുട്ടികൾക്ക് പുത്തൻ അറിവുകളും ആസ്വാദനവുമാണ് സമ്മാനിച്ചത്. ഇരുവഴിഞ്ഞിപ്പുഴയിലെ തൂക്കുപാലത്തിലൂടെയുള്ള യാത്രയും ആകാശക്കാഴ്ചകളും നാട്ടുനന്മകളിലേക്കുള്ള ഫീൽഡ് ട്രിപ്പും ക്യാമ്പിൻ്റെ പ്രധാന ആകർഷണങ്ങളായിരുന്നു.

    വൈവിധ്യമാർന്ന കലാപരിപാടികളാലും പരിശീലന ക്ലാസ്സുകളാലും സമ്പന്നമായിരുന്നു ചക്കരമാങ്ങ. നാടൻ പാട്ടുകൾ, സ്പോട്ട് അഭിനയം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, വാനനിരീക്ഷണം, വ്യായാമം തുടങ്ങിയ മേഖലകളിൽ വിദഗ്ദ്ധർ കുട്ടികൾക്ക് പരിശീലനം നൽകി. കവിതകളും വിവിധ തരം പാട്ടുകളും പാടി കുട്ടികൾ ക്യാമ്പ് ആസ്വാദ്യകരമാക്കി. കൂട്ടുകാർക്കൊപ്പം ഐ.പി.എൽ കാണുന്നതിനിടയിലെ കുസൃതികളും ബസ് യാത്രയിലെ അന്താക്ഷരി മത്സരവും ഊഞ്ഞാലാട്ടവുമെല്ലാം കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവങ്ങളായി. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ടീച്ചർ ശില്പശാല ഉദ്ഘാടനം ചെയ്തു. വി.സി അബ്ദുല്ലക്കോയ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികളും അധ്യാപകരും പങ്കെടുത്തു. വാർഡ് മെമ്പർ പ്രേമ ടീച്ചർ, ഹെഡ്മിസ്ട്രസ്സ് എം.കെ ഷക്കീല ടീച്ചർ, കെ.സി റിയാസ്, എം.പി ജസീദ ടീച്ചർ സംസാരിച്ചു. നാടക സംവിധായകനും വിദ്യാരംഗം സംസ്ഥാന അവാർഡ് ജേതാവുമായ വിനോദ് പാലങ്ങാട് (അഭിനയം), നിസാർ ഇല്ലക്കണ്ടി, റഹ്മത്തുല്ല അരീക്കോട് (കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്), യു.പി അബ്ദുന്നാസർ (വാന നിരീക്ഷണം), ഇ.കെ അബ്ദുസ്സലാം മാസ്റ്റർ (ഫീൽഡ് ട്രിപ്പ്), കെ.സി ഹാഷിദ് മാഷ് (ക്രിയേറ്റീവ് കോർണർ), ചേളന്നൂർ പ്രേമൻ (നാടൻ കലകൾ), അജിത ടീച്ചർ, ഷഹീദ ടീച്ചർ (വർക്ക് എക്‌സ്പീരിയൻസ്), നജീബ് ആലേക്കൽ (വ്യായാമം) എന്നിവയ്ക്ക് നേതൃത്വം നൽകി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ബെസ്റ്റ് ക്യാമ്പറായി മിയ മെഹറിനും മികച്ച അഭിനേത്രികളായി സനിയ ഇസ്സയും പി എം ഹൻഫയും തെരഞ്ഞെടുക്കപ്പെട്ടു. സമാപന സെഷനിൽ നൗഫൽ പുതുക്കുടി അധ്യക്ഷത വഹിച്ചു. മികച്ച ക്യാമ്പർക്കുള്ള ഉപഹാരം മിയ മെഹറിന് പ്രധാനാധ്യാപിക എം.കെ ഷക്കീല ടീച്ചർ സമ്മാനിച്ചു. കെ.സി റിയാസ്, വി.സി അബ്ദുല്ലക്കോയ, എം.പി ജസീദ ടീച്ചർ, സി.കെ ഷാഫി മാസ്റ്റർ പ്രസംഗിച്ചു.

    ക്യാമ്പിന് അധ്യാപകരായ ജസീദ, ഷാഫി, സുലൈഖ, ജുനൈഹ, ശിബില, പ്രബീന, യു.കെ ജസീല, സഫീന, പ്രീതി, സാറ, സന്ധ്യ, റുബീന, റാണി, ഖദീജ, ഷിജി, ഖൈറുന്നിസ, ജർഷിന, നൂർജഹാൻ, അഫീഫ, റോസ്‌ന, തസ്‌നി, ഹമീദ് ചൂലൂർ, കരീം, ഫൈസൽ പി തുടങ്ങിയവർ നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    shilpashala
    Latest News
    സൗദിയിൽ വിസിറ്റ്, ഉംറ വിസ കാലാവധി അവസാനിച്ചു; ആയിരങ്ങൾ മടങ്ങാനാകാതെ പ്രതിസന്ധിയിൽ
    18/04/2026
    വനിതാ സംവരണ ബിൽ: ബിജെപിയുടേത് രാഷ്ട്രീയക്കളി, തിരിച്ചടി ജനാധിപത്യത്തിന്റെ വിജയമെന്ന് പ്രിയങ്ക ഗാന്ധി
    18/04/2026
    ഹോർമുസ് കടലിടുക്ക് തുറന്നു: എണ്ണവിലയിൽ 9% ഇടിവ്, ഓഹരി വിപണിയിൽ വൻ മുന്നേറ്റം
    18/04/2026
    വേൾഡ് കപ്പ് ഫൈനൽ: യാത്രയ്ക്ക് 150 ഡോളർ ടിക്കറ്റ് നിരക്ക്; ന്യൂജേഴ്സിയിൽ പ്രതിഷേധം
    18/04/2026
    ഗാസയിൽ പ്രതിദിനം കൊല്ലപ്പെടുന്നത് 47 സ്ത്രീകളും പെണ്‍കുട്ടികളും; കണക്കുകൾ പുറത്തുവിട്ട് യു.എൻ
    18/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.