ആലപ്പുഴ– കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് വീണ് യുവാവ് മരിച്ചു. തത്തംപ്പള്ളി സ്വദേശി ബിജോയ് ആന്റണി (32) ആണ് മരിച്ചത്. മൂന്ന് പേരുണ്ടായതില്‍ രണ്ട് പേര് രക്ഷപ്പെട്ടു. പുലര്‍ച്ചെ രണ്ട് മണിയോടെ ബര്‍ത്ത്ഡേ ആഘോഷം കഴിഞ്ഞ് പുന്നമട ഭാഗത്ത് നിന്ന് ആലപ്പുഴ നഗരത്തിലേക്ക് വരികയായിരുന്നു ഇവര്‍. രാജീവ് ബോട്ട് ജെട്ടിക്ക് സമീപം ആളപ്പുഴയില് നിന്ന് ബോട്ട് പുറപ്പെടുന്ന ഭാഗത്താണ് അപകടമുണ്ടായത്.
വളവില്‍ നിന്ന് നിയന്ത്രണംവിട്ട വാഹനം നേരെ വെള്ളത്തിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ട രണ്ടു പേര്‍ക്ക് ഡോര്‍ തുറന്ന് പുറത്തിറങ്ങാന്‍ സാധിച്ചു. ഇവരാണ് ബിജോയ് കാറിനുള്ളിലുള്ള വിവരം അഗ്നി രക്ഷാസേനയെയും നാട്ടുകാരെയും അറിയിച്ചത്. കാറില്‍ നിന്ന പുറത്തെടുത്ത് ആലപ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോകുന്ന വഴി ബിജോയി മരിച്ചു.